1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2011

കുടിയേറ്റക്കാരുടെ കാര്യത്തില്‍ ബ്രിട്ടണ്‍ അങ്ങേയറ്റം ആശങ്കകുലമായിട്ടുള്ള ഒരു രാജ്യമാണ്. എത്ര പേര്‍ ഉണ്ട്. ആരൊക്കെയാണ് വരുന്നതും പോകുന്നതും. ഏതെല്ലാം രാജ്യങ്ങളില്‍നിന്നാണ് കുടിയേറ്റക്കാര്‍ എത്തുന്നത്. അവര്‍ എന്തെല്ലാം ജോലികളാണ് ചെയ്യുന്നത്. എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ബ്രിട്ടീഷ് സര്‍ക്കാരിന്റെ കുടിയേറ്റ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അറിയാമെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്.

എന്നാല്‍ അങ്ങനെയൊരു സംഭവമില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അതായത് ബ്രിട്ടണില്‍ എത്ര കുടിയേറ്റക്കാര്‍ ഉണ്ടെന്ന് ആര്‍ക്കുമറിയില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കുടിയേറ്റ വിഭാഗത്തിന്റെ പരിശോധനയുടെ പിഴവുകളാണ് കുടിയേറ്റക്കാര്‍‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കുന്നത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. അതായത് വേണ്ടത്ര പരിശോധനയൊന്നും കൂടാതെ ബ്രിട്ടണില്‍ കഴിയാന്‍ കുടിയേറ്റക്കാര്‍ക്ക് സാധിക്കുന്നുണ്ട്.

ലണ്ടനിലും ബ്രിട്ടണിലെ മറ്റ് നഗരങ്ങളിലും ഇങ്ങനെ കഴിയുന്ന കുടിയേറ്റക്കാരുടെ എണ്ണം പതിനായിരങ്ങള്‍ വരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടണിലെ ജനസംഖ്യയുടെ കണക്കുകള്‍ പുറത്തുവിട്ട ദേശീയ സമതി കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവര്‍ പുറത്തുവിട്ടതിലും കൂടുതല്‍ കുടിയേറ്റക്കാര്‍ ബ്രിട്ടണിലെ വിവിധ നഗരങ്ങളില്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കുടിയേറ്റക്കാരുടെ കാര്യത്തില്‍ കൃത്യമായ പരിശോധന നടക്കുന്നില്ല എന്നതാണ് പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ഓരോ ദിവസം കഴിയുംതോറും പുറത്തുവരുന്ന ഈ റിപ്പോര്‍ട്ടുകള്‍ കുടിയേറ്റക്കാര്‍ക്കെതിരെ പുതിയ പുതിയ നിയമങ്ങള്‍ പാസാക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്നതാണ് പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കര്‍ശനമായ നിയമങ്ങള്‍ക്കിടയില്‍ ബ്രിട്ടണിലേക്ക് കുടിയേറാന്‍ പ്രശ്നമാകും എന്നത് ഒരു ചോദ്യചിഹ്നംതന്നെയാണ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.