സ്വന്തം ലേഖകന്‍: യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനം, നബിദിനം, അനുസ്മരണദിനം എന്നിവ പ്രമാണിച്ച് നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മനുഷ്യ വിഭവശേഷിസ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദേശീയ ദിനവും നബിദിനവും പ്രമാണിച്ച് ഒമാനില്‍ പൊതുസ്വകാര്യ മേഖലകളില്‍ അഞ്ച് ദിവസമാണ് അവധി നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ മൂന്ന്, നാല് തീയതികളിലാണ് ദേശീയ ദിനം. അഞ്ചിന് ചൊവ്വാഴ്ച നബിദിന അവധിയും ലഭിക്കും. ഒന്നും രണ്ടും വാരാന്ത്യ അവധി ദിവസങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല