സൗത്ത് വെയ്ല്‍സിലെ പോര്‍ട് ടെണറ്റ് സ്വദേശിയായ റൈലേ ഓണിസ് എന്ന ഒരു വയസ്സുകാരന്‍ തന്റെ ആദ്യ പിറന്നാള്‍ ആഘോഷിച്ചത് തന്റെ മുത്തച്ഛന്മാര്‍ക്കൊപ്പം, റൈലേയുടെ മുത്തച്ഛന്മാരുടെ ജന്മദിവസവും റൈലേ ജനിച്ച ദിവസവും ഒന്നായതാണ് ഇത്തരമൊരു ആഘോഷത്തിന് പിന്നില്‍. നവംബര്‍ 17നായിരുന്നു റൈലേയുടെ പിറന്നാള്‍, അന്നു തന്നെയായിരുന്നു അവന്റെ മുത്തച്ഛനായ പീറ്റര്‍ റോബര്‍ട്‌സിന് 59വയസ്സും മാല്‍കോം ഓണ്‍സിന് 56വയസ്സും തികഞ്ഞത്.
ഡിസംബര്‍ ആറിനായിരുന്നു റൈലേ ജനിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ കുട്ടി ജനിക്കുന്നത് നവംബര്‍ 17നായാല്‍ നന്നായിരിക്കുമെന്ന് പറയാറുണ്ടായരുന്നെന്നും തങ്ങളുടെ പ്രതീക്ഷ പോലെ അവന്‍ നേരത്തെ ജനിക്കുകയായിരുന്നുവെന്ന് റെനേയുടെ അമ്മ കാത്തിജോ റോബര്‍ട്‌സ് പറഞ്ഞു. ഈ ദിവസം മൂന്നു പിറന്നാളുകള്‍ മാത്രമല്ല ഒരു വിവാഹ വാര്‍ഷികം കൂടിയുണ്ടെന്നും അവര്‍ കൂട്ടി ചേര്‍ത്തു. റൈലേയുടെ അമ്മയുടെ അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികവും ഇതേ ദിവസം തന്നെയാണ്. ഇതിനാല്‍ തന്നെ ഈ നാലാഘോഷങ്ങളും ഗംഭീരമായി ആഘോഷിക്കുവാനുളള ഒരുക്കത്തിലാണ് കുടുംബാംഗങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല