ന്യൂഹാമില്‍ ഇന്ത്യക്കാരനായ എംബിഎ വിദ്യാര്‍ഥി പ്രവീണ്‍ റെഡ്ഡിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് മൂന്ന് ഇന്ത്യന്‍ യുവാക്കളെ അറസ്റ്റ് ചെയ്തു. അമരേഷ് അര്‍വ (25), സായി കിഷോര്‍ ബാല്‍ഗുരി (25), നിഷാന്ത് പുട്ടാപ (25) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
ലണ്ടന്‍ ബിസിനസ് സ്‌കൂളിലെ എം.ബി.എ. വിദ്യാര്‍ഥിയായ പ്രവീണ്‍ റെഡ്ഡിക്ക് കഴിഞ്ഞ ദിവസമാണ് കെന്റ് സ്ട്രീറ്റില്‍ വെച്ച് കുത്തേറ്റത്. വംശീയ വിദ്വേഷമല്ല ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് ലണ്ടന്‍ പോലീസ് പറഞ്ഞു. മൂവരെയും തേംസിലെ മജിസ്‌ട്രേട്ട് കോടതിയില്‍ തിങ്കളാഴ്ച ഹാജരാക്കി.
സംഭവവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രാജേഷ് പ്രസാദുമായി സംസാരിച്ചു. ന്യൂഹാമിലെ ആസ്പത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള പ്രവീണ്‍ റെഡ്ഡിക്ക് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. കുത്തേറ്റ പ്രവീണ്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കേസില്‍ 11 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല