സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക് ജയിച്ചു കയറി മലയാളി ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ വംശജര്‍. കന്‍വാല്‍ജിത് സിങ് ബാക്ഷി, ഡോ.പരംജീത് പര്‍മര്‍, മലയാളിയായ പ്രിയങ്ക രാധാകൃഷന്‍ എന്നിവരാണ് ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 121 അംഗങ്ങളുള്ള പാര്‍ലമെന്റിലേക്ക് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പ്രിയങ്കയുടെ കന്നി അങ്കമായിരുന്നു ഇത്.
കന്‍വാല്‍ജിത് സിങ് നാലാമത്തെ തവണയും പരംജീത് പര്‍മര്‍ രണ്ടാം തവണയുമാണ് പാര്‍ലമെന്റിലേക്ക് മത്സരിച്ചു ജയിക്കുന്നത്. ഇവര്‍ രണ്ടു പേരും നാഷണല്‍ പാര്‍ട്ടിക്കു വേണ്ടിയാണ് മത്സരിച്ചത്. ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്ന പ്രിയങ്ക എറണാകുളം സ്വദേശിയാണ്. എറണാകുളത്ത് വേരുകളുള്ള പ്രിയങ്കയുടെ കുടുംബം ആദ്യം സിംഗപ്പൂരിലേക്കും തുടര്‍ന്ന് പിന്നീട് പ്രിയങ്കയുടെ പഠനാവശ്യത്തിനായി ന്യൂസിലന്‍ഡിലേക്കും കുടിയേറുകയായിരുന്നു.
ന്യൂസിലന്‍ഡ് പാര്‍ലമെന്റ്‌ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനും സിക്കു കാരനും കന്‍വാല്‍ജിത് സിങാണ്. ദില്ലി സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി അവിടെയാണ് താമസിക്കുന്നത്. പൂനെ സ്വദേശിയാണ് രംജീത് പര്‍മര്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പെടുപ്പില്‍ നാഷണല്‍ പാര്‍ട്ടിക്ക് 46 ശതമാനം വോട്ടും ലേബര്‍ പാര്‍ട്ടിക്ക് 35.8 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഭൂരിപക്ഷം നേടാന്‍ ഭരണകക്ഷിയായ നാഷണല്‍ പാര്‍ട്ടിക്ക് സാധിക്കാത്തതിനാല്‍ കൂട്ടു മന്ത്രിസഭയ്ക്കാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല