സ്വന്തം ലേഖകന്‍: കേരളത്തിലേക്ക് യുഎഇയില്‍നിന്ന് മൂന്ന് വിമാനങ്ങള്‍ കൂടി, സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്ക് ജെറ്റ് എയര്‍വെയ്‌സും സ്‌പൈസ് ജെറ്റും പുതിയ സര്‍വീസുകള്‍ തുടങ്ങുമ്പോള്‍ ഇന്‍ഡിഗോ ദുബായില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്ക് ദിവസേന രണ്ട് തവണ പറക്കും.
വലിയ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായ കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള പുതിയ രണ്ട് സര്‍വീസുകള്‍ യാത്രികര്‍ക്കും വിമാനത്താവളത്തിനും ആശ്വാസമാകും. ഒക്ടോബര്‍ മുപ്പത് മുതലാണ് ജെറ്റ് എയര്‍വെയ്‌സിന്റെ ഷാര്‍ജകോഴിക്കോട് സര്‍വീസ് തുടങ്ങുക്ക.
ഷാര്‍ജയില്‍നിന്ന് വൈകിട്ട് മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം രാത്രി 8.25ന് കോഴിക്കോട്ടെത്തും. അവിടെ നിന്ന് 9.25ന് മടങ്ങുന്ന വിമാനം രാത്രി പ്രാദേശിക സമയം 11.55ന് ഷാര്‍ജയില്‍ തിരിച്ചെത്തും. സ്‌പൈസ് ജെറ്റിന്റെ പുതിയ ഷാര്‍ജ കോഴിക്കോട് സര്‍വീസ് ഒക്ടോബര്‍ 28ന് ആരംഭിക്കും. വൈകിട്ട് 4.25ന് ഷാര്‍ജയില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.45ന് കോഴിക്കോട്ട് എത്തും. പിറ്റേന്ന് രാവിലെ 11 മണിക്ക് യാത്ര തിരിക്കുന്ന വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഷാര്‍ജയില്‍ മടങ്ങിയെത്തും.
ഇന്‍ഡിഗോയുടെ ദുബായ് നെടുമ്പാശ്ശേരി പുതിയ സര്‍വീസ് സപ്തംബര്‍ 26ന് ആരംഭിക്കും. വൈകിട്ട് 7.20ന് ദുബായില്‍നിന്ന് പുറപ്പെടുന്ന വിമാനം അര്‍ധരാത്രി കഴിഞ്ഞ് ഒരു മണിക്ക് അവിടെയെത്തും. 1.50ന് മടങ്ങുന്ന വിമാനം 4.35ന് ദുബായിലെത്തും. ഈ വിമാനം പകല്‍ സമയം ചണ്ഡീഗഢിലേക്കും പുതുതായി സര്‍വീസ് നടത്തും.
അനുദിനം തിരക്ക് വര്‍ധിച്ചുവരുന്ന ഈ മേഖലയില്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന യു.എ.ഇ.യിലെ വിമാനക്കമ്പനികള്‍ പരമാവധി ലാഭം കൊയ്യുന്നതാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പ്രേരണയായതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല