സ്വന്തം ലേഖകൻ: ലീവ് എടുത്ത ശേഷം വ്യാജമായി സിക്ക് ലീവ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ വ്യക്തിക്ക് മൂന്ന് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ശേഷം കുവെെറ്റ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കുവെെറ്റ് പത്രമായ അല്‍ ഖബസ് ദിനപ്പത്രം ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രസീദ്ധികരിച്ചത്.
വ്യാജ രേഖ ചമച്ച് അനധികൃതമായി ലീവുകള്‍ സമ്പാദിച്ചു എന്ന പേരിൽ ആണ് ഇയാളുടെ പേരിൽ ശിക്ഷ എത്തിയത്. ഈ കേസില്‍ നേരത്തെ പ്രതിയെ ജാമ്യത്തില്‍ വിടാൻ അപേക്ഷ നൽകിയിരുന്നു. ഇതാണ് കോടതി തള്ളിയത്.
ഹാജരാക്കിയ രേഖകളിൽ പറഞ്ഞിട്ടുള്ള ദിവസങ്ങളില്‍ ഇയാൾ രാജ്യത്തെ ഒരു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിട്ടില്ലെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയപ്പോൾ ആണ് ഇക്കാര്യം വ്യക്തമായത്. എന്നാൽ കേസിൽ അകപ്പെട്ട വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല