സ്വന്തം ലേഖകന്‍: ഇത് ഐന്‍സ്‌റ്റൈനെ വെല്ലുന്ന തല; ഐ.ക്യൂവില്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനെ കടത്തിവെട്ടി ബ്രിട്ടനില്‍ നിന്നുള്ള മൂന്നു വയസുകാരി. ഒഫീലിയ മോര്‍ഗന്‍ എന്ന മൂന്നു വയസുകാരിയാണ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഐ.ക്യൂവുള്ള വ്യക്തിയായി മാറിയത്.
എട്ടാം മാസം മുതല്‍ സംസാരിച്ചു തുടങ്ങിയ ഒഫീലിയ വളരെ പെട്ടെന്നുതന്നെ അക്കങ്ങളും അക്ഷരങ്ങളും ഹൃദിസ്ഥമാക്കി. ഒരു വയസ്സിന് മുമ്പുതന്നെ പലകാര്യങ്ങളും മനപ്പാഠമായിരുന്നു. അമ്മയാണ് മകളുടെ ഈ പ്രത്യേകതകള്‍ ആദ്യം മനസ്സിലാക്കിയത്. പിന്നീട് വിദഗ്ധരുടെ നിര്‍ദേശമനുസരിച്ച് നടത്തിയ ഐ.ക്യൂ ടെസ്റ്റിലാണ് ഒഫീലിയയുടെ ഐ.ക്യൂ ലെവല്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനെക്കാള്‍ കൂടുതലാണെന്ന് തെളിഞ്ഞത്.
ഐ.ക്യൂ ടെസ്റ്റില്‍ 171 സ്‌കോറാണ് ഒഫീലിയ നേടിയത്. ഐ.ക്യൂ ലെവലില്‍ മുന്‍പന്തിയില്‍നിന്നിരുന്ന 11കാരന്‍ അര്‍ണവ് ശര്‍മയുടെയും 12കാരന്‍ രാഹുലിന്റെയും റെക്കോഡ് ഭേദിച്ചാണ് മുന്നിലെത്തിയത്. ഇവരുടെ സ്‌കോര്‍നില 162 ആയിരുന്നു. ഇതോടെ, ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വലുതുമായ ഐ.ക്യൂ സൊസൈപുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍എന്നിവയുമായാണ് കൂട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല