അലക്‌സ് വര്‍ഗീസ്: യുക്മ മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗം ജോണി കണിവേലിലിന്റെ മാതാവ് നിര്യാതയായി. ജോണി കണിവേലിലിന്റെ മാതാവ് പരേതനായ ജോണ്‍ (കൊച്ചേട്ടന്‍) ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. പരേത മുട്ടുചിറ പുല്ലന്‍കുന്നേല്‍ കുടുംബാംഗമാണ്.
മക്കള്‍: മറിയമ്മ, കുട്ടിയമ്മ, ചിന്നമ്മ, ജോസ്, ബേബി, ജോര്‍ജ്കുട്ടി, ജോണി. ശവസംസ്‌കാരം പിന്നീട് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളിയില്‍.
പരേതയുടെ നിര്യാണത്തില്‍ യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍, വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി സജീഷ് ടോം എന്നിവര്‍ അനുശോചനം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല