സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ മാരകമായ മരുന്നു കുത്തിവച്ച് 97 പേരെ കൊലപ്പെടുത്തിയ ‘രക്ഷക’ നഴ്‌സിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. പ്രതിയായ പുരുഷ നഴ്‌സിനെതിരേ കുറ്റം ചുമത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. മരുന്നുകുത്തിവച്ച് അബോധാവസ്ഥയിലാവുന്നവരെ മറുമരുന്നു പ്രയോഗിച്ച് ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നു വീരനായകന്റെ പരിവേഷം കെട്ടുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
നീല്‍സ് എച്ച് എന്ന ചുരുക്കപ്പേരുള്ള ഈ പുരുഷ നഴ്‌സിന്റെ വിലാസം പുറത്തുവിട്ടിട്ടില്ല. ഓള്‍ഡന്‍ ബര്‍ഗിലെ ആശുപത്രിയില്‍ 35 പേരെയും ഡെല്‍മെഹോസ്റ്റിലെ ക്ലിനിക്കില്‍ 62പേരെയും മാരക ഡോസില്‍ മരുന്നു കുത്തിവച്ചു് ഇയാല്‍ കൊലപ്പെടുത്തിയെന്നു പ്രോസിക്യൂഷന്‍ ആരോപിച്ചു. രണ്ടു രോഗികളെ കൊന്ന കേസില്‍ ഇയാള്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടയിലാണു 97 പേരെ കൊലപ്പെടുത്തിയ പുതിയ കേസ് കോടതിയിലെത്തിയത്.
പത്തുവര്‍ഷം മുന്പ് പ്രായം ചെന്ന 28 രോഗികളെ കൊലപ്പെടുത്തയതിന് മറ്റൊരു ജര്‍മന്‍ നഴ്‌സിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. രോഗികളുടെ ദയനീയസ്ഥിതി കണ്ടു മടുത്താണ് ഇയാള്‍ കടുംകൈക്കു തയാറായത്. ബ്രിട്ടനില്‍ 250 രോഗികളെ കൊലപ്പെടുത്തിയ ഡോക്ടര്‍ ഹാരോള്‍ഡ് ഷെര്‍മന് 2000 ത്തില്‍ ബ്രിട്ടീഷ് കോടതി 15 ജീവപര്യന്തം തടവു വിധിച്ചു. നാലുവര്‍ഷത്തിനുശേഷം ഷെര്‍മന്‍ ജയിലില്‍വച്ചു മരിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല