സ്വന്തം ലേഖകന്‍: ആര്‍ത്തവം വിശുദ്ധിയുടെ അളവുകോലല്ല, വ്രതമെടുത്ത് ജനുവരിയില്‍ ശബരിമല ചവിട്ടുമെന്ന് തൃപ്തി ദേശായി. ഈ മാസം അവസാനം ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ കേരളത്തില്‍ വിളിച്ചു ചേര്‍ക്കുമെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപതി ദേശായി അറിയിച്ചു.
മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ മറ്റു സ്ത്രീകളോടൊപ്പം പ്രവേശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. അടുത്ത ലക്ഷ്യം ശബരിമലയാണെന്നും ദേശായി ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആര്‍ത്തവം സ്ത്രീ വിശുദ്ധിയുടെ അളവ് കോല്‍ അല്ലെന്നാണ് കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി. കഠിനമായ വൃതമെടുത്തു തന്നെയാകും ക്ഷേത്ര ദര്‍ശനം നടത്തുക. ഇതിനെതിരെ ഉയരുന്ന ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് വരുത്തുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
നേരത്തെ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനെതിരെ തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ആര് എതിര്‍ത്താലും നൂറോളം പ്രവര്‍ത്തകരുമായി ജനുവരി രണ്ടാം വാരത്തില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി വാര്‍ത്താ ചാനലുകളോട് പറഞ്ഞു. സ്ത്രീകളുടെ ഭാഗത്ത് നിന്നുള്ള എതിര്‍പ്പ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തടയാന്‍ വരുന്നവര്‍ വരട്ടെയെന്നും തൃപ്തി ദേശായി പറഞ്ഞു.
മുംബൈയിലെ ഹാജി അലി ദര്‍ഗയിലും നാസിക്കിലെ കപലേശ്വര്‍ ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമാക്കിയ ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ് തൃപ്തി ദേശായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല