സ്വന്തം ലേഖകന്‍: പിറന്നാള്‍ ദിനത്തില്‍ തൃഷയോട് വിവാഹാഭ്യര്‍ഥന നടത്തി ചാര്‍മി. തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്റെ പിറന്നാള്‍ ദിനമാണിന്ന്. 36ാം പിറന്നാള്‍ ദിനം ആഘോഷിക്കുന്ന തൃഷയ്ക്ക് ആശംസകളുമായി ആരാധകരും താരങ്ങളുമടക്കം ഒട്ടനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അതിനിടെ തൃഷക്ക് വിവാഹാഭ്യര്‍ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ചാര്‍മി കൗര്‍.
‘ബേബി, ഞാന്‍ ഇന്നും എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. നമുക്ക് വിവാഹം കഴിക്കാം (ഇപ്പോള്‍ ഇത് നിയമപരമായി അനുവദനീയമാണ്)’ ചാര്‍മി കുറിച്ചു. ചാര്‍മിയുടെ ട്വീറ്റിന് താഴെ നന്ദി പറഞ്ഞ തൃഷ രംഗത്ത് വരികയും ചെയ്തു.
96 എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് തൃഷ്. സി. പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ 96 ലെ ജാനുവിനെയും രാമചന്ദ്രനെയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയമാവുകയും ചെയ്തിരുന്നു.
രജനികാന്ത് പ്രധാനവേഷത്തില്‍ എത്തിയ പേട്ടയിലും തൃഷ വേഷമിട്ടിരുന്നു. ഗര്‍ജ്ജനൈ, സതുരംഗ വേട്ടൈ 2, 1818 തുടങ്ങിയവയാണ് തൃഷ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല