മധു ഷണ്‍മുഖം: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂര്‍കാര്‍ ജൂണ്‍ 10 ശനിയാഴ്ച ലിവര്‍പൂളിലെ വിസ്റ്റ ടൗണ്‍ഹാളില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു.
ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നാലാമത് ജില്ലാ കുടുംബസംഗമം വൈവിധ്യവും വര്‍ണ്ണാഭവുമാക്കിത്തീര്‍ക്കുതിന് വേണ്ടി സംഘാടകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
ജില്ലാ കുടുംബസംഗമത്തിനോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ ജൂണ്‍ മാസം ഓംന്നാം തീയതിക്കുമുമ്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഹാളിന്റെ വിലാസം,
Whiston Town Hall
Old Colliery Road
Liverpool
L35 3QX
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07825597760, 07727253424
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല