1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2015

പൂരങ്ങളുടെ നാട്ടുകാരായ തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ ഈ വര്‍ഷത്തെ കുടുംബ സംഗമം , ഈ വരുന്ന അവുധിക്കാലത്ത് , 2015 ആഗസ്റ്റ് മാസം എട്ടാം തീയ്യതി ലണ്ടനിലുള്ള ക്രൊയ് ഡണില്‍ ഉള്ള ആര്‍ച്ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാഥമി ഓഡിറ്റോറിയത്തില്‍ വെച്ച് , തനി ഒരു പൂര മഹിമയുടെ പ്രൌഡിയോടെ ആഘോഷിക്കുന്നതാണ്.

തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ കൊണ്ടാടുന്ന ഈ ജില്ലാ സംഗമം , വൈവിദ്ധ്യവും , വര്‍ണ്ണാഭവും ആക്കിത്തീര്‍ക്കുന്നതിന് വേണ്ടി , ക്രൊയ് ഡണിലെ ഏറ്റവും മികച്ചതില്‍ ഒന്നായ , ആര്‍ച്ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് സ്‌കൂളിന്റെ വേദി തന്നെ , ആയതിന് ഏര്‍പ്പാടാക്കി കഴിഞ്ഞു.

ബ്രിട്ടണിലെ നാനാ ഭാഗത്തുനിന്നും , വിവിധ യാത്രാ മാര്‍ഗ്ഗങ്ങളുപയോഗിച്ച് ; അന്നേ ദിവസം ക്രൊയ് ഡണിലെ ,ഈ ഒത്ത് കൂടല്‍ സംഗമത്തിലേക്ക് എത്തിച്ചേരുന്ന എല്ലാ ജില്ലാ മിത്രങ്ങള്‍ക്കും സകല വിധ സൌകര്യങ്ങളും സംഘാടകര്‍ ചെയ്ത് കൊടുക്കുന്നതാണ്..

ആവശ്യമാകുകയാണെങ്കില്‍ ഇവിടെ കൊടുത്തിരിക്കുന്ന ഏതെങ്കിലും
ഭാരവാഹികളുടെ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്നപേക്ഷിച്ച് കൊള്ളുന്നു.

07825597760 , 07727253424 , 07958053672 , 07930134340 , 07983615390 .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.