ഇന്ന് ബ്രിട്ടനിലെ പല ഭാഗങ്ങളിലായി ചിതറി കിടക്കുന്ന സാംസ്‌കാരിക തനിമയുടെ പ്രവാചകരായ തൃശ്ശൂര്‍ ജില്ലക്കാര്‍ , അവരുടെ രണ്ടാമത് കൊണ്ടാടുവാന്‍ പോകുന്ന കുടുംബ കൂട്ടായ് മക്കുള്ള ഒരുക്കങ്ങള്‍ , യു.കെയിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.
ജാതി മത രാഷ്ട്രീയ അതിര്‍വരമ്പുകളില്ലാതെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന യു.കെ.യിലെ തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ പ്രഥമ കുടുംബ സംഗമം കഴിഞ്ഞ വര്‍ഷം വളരെ ഗാംഭീര്യമായി കൊണ്ടാടിയിരുന്നുവല്ലോ
.
കഴിഞ്ഞ വര്‍ഷത്തെ കുടുംബ സംഗമത്തെക്കാള്‍ ഉപരി , അതിലും മനോഹരമായി തന്നെ , ഈ കൂട്ടായ്മ വീണ്ടും ഇക്കൊല്ലവും അരങ്ങേറുവാന്‍ വേണ്ടി , അടുത്തിടെ നടന്ന തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ യോഗത്തില്‍ വെച്ച് , പുതുതായി 51 അംഗങ്ങളുള്ള ഒരു സംഘാടക സമിതിയെ നാമനിര്‍ദ്ദേശം ചെയ്ത് , ഇക്കൊല്ലം നടക്കുവാന്‍ പോകുന്ന 2015 ലെ തൃശ്ശൂര്‍ ജില്ലാ സംഗമത്തിന്റെ വിജത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് രൂപം കൊടുത്തിട്ടുണ്ട്
രക്ഷാധികാരികള്‍
ടി.ഹരിദാസ് , ജോ ഔസേഫ് , കെ.ജി.നായര്‍ , മുരളീ മുകുന്ദന്‍.
ചെയര്‍മാന്‍
അഡ്വ: ജെയ് സണ്‍ ഇരിങ്ങാലക്കുട.
വൈസ് ചെയര്‍മാന്മാര്‍
അഫ് സല്‍ പടിയത്ത് , ജോണ്‍സണ്‍ നീലങ്കാവില്‍ , മുരളി വെട്ടത്ത് , സാബു ജോര്‍ജ്
ജനറല്‍ കണ്‍വീനര്‍
ജി.കെ.മേനോന്‍.
കണ്‍വീനന്മാര്‍
ലോറന്‍സ് പല്ലിശ്ശേരി , മൊയ് തുണ്ണി തണ്ടകത്ത്.
.
വനിതാ വിഭാഗം കണ്‍വീനര്‍
സിസിലി ജോര്‍ജ്ജ്.
കലാ വിഭാഗം കണ്‍വീനര്‍
ജോസ് പടയാട്ടി.
കോര്‍ഡിനേറ്റര്‍ന്മാര്‍
രാജേഷ് കൃഷ്ണദാസ് , ജീസണ്‍ പോള്‍ കടവി.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍
07825597760
07727253424
07958053672
07930134340
07983615390
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല