സ്വന്തം ലേഖകന്‍: മാസ് ഹീറോയായി ജയസൂര്യ; പൂരനഗരിയില്‍ ‘തൃശൂര്‍ പൂര’ത്തിന് തുടക്കം. സംഗീത സംവിധായകന് രതീഷ് വേഗ തിരക്കഥയെഴുതി നവാഗതനായ രതീഷ് മോഹന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം എന്ന ചിത്രത്തിന്റെ പ്രഖ്യാപനം പൂരനഗരിയില്‍ നടന്നു. അണിയറ പ്രവര്‍ത്തകരെല്ലാവരും ചേര്‍ന്നാണ് സിനിമയുടെ ലോഞ്ചിങ്ങ് നടത്തിയത്. പ്രകാശ് വേലായുധന് ക്യാമറയും രതീഷ് വേഗ സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രം വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും.
ആട് സെക്കന്‍ഡിന് ശേഷം ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ജയസൂര്യ അഭിനയിക്കുന്ന ചിത്രമാണ് തൃശൂര്‍ പൂരം. വിജയ് ബാബുവാണ് നിര്‍മ്മാണം. കെ അമ്പാടിയാണ് ക്രിയേറ്റിവ് ഡയറക്ടര്‍. ജൂണിന് ശേഷം ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് തൃശൂര്‍ പൂരം.
പ്രശോഭ് വിജയന് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സിനിമയില്‍ അഭിനയിക്കുന്ന ജയസൂര്യയുടെതായി ഇനി രണ്ട് ചിത്രങ്ങളാണ് ഇറങ്ങാനിരിക്കുന്നത്. പ്രജേഷ് സെന്‍ ക്യാപ്ട്ടന്‍ ശേഷം ഒരുക്കുന്ന വെള്ളം എന്ന സിനിമയും ജയസൂര്യയുടേതായി ഒരുങ്ങുന്നുണ്ട്. ഈ ചിത്രങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ പൂരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല