മുന്‍ തെന്നിന്ത്യന്‍ നായികയും അംബികയുടെ അനിയത്തിയുമായ രാധയുടെ ഇളയമകള്‍ തുളസി മണിരത്‌നം ചിത്രത്തിലൂടെ ക്യാമറയ്ക്കു മുമ്പിലെത്തുകയാണ്. രാധയുടെ മകള്‍ കാര്‍ത്തിക ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞിലൂടെ മലയാളത്തില്‍ നായികയായി എത്തിയിരുന്നു.
തമിഴ് ചിത്രമായ ‘കോ’യില്‍ നായികയായി തിളങ്ങിയ കാര്‍ത്തികയ്ക്കു ഇന്ന് അവസരങ്ങള്‍ ഏറെയാണ്. സാമന്തയെ നായികയാക്കി നിശ്ചയിച്ചിരുന്ന ‘കടല്‍’ എന്ന മണിരത്‌നം സിനിമയില്‍ നിന്ന് സാമന്ത പിന്‍മാറിയതോടെയാണ് തുളസിക്ക് ഈ വലിയ അവസരം കൈവന്നത്.
മലയാളത്തില്‍ രാശിയില്ലാതെ തമിഴിലാണ് രാധ കൂടുതല്‍ തിളങ്ങിയിരിക്കുന്നത്. രാധയുടെ മക്കളുടെ രാശി ഇനി തെന്നിന്ത്യന്‍ സിനിമ തീരുമാനിക്കും. തുളസിയുടെ രംഗപ്രവേശം മണിരത്‌നത്തിലൂടെയാണ് എന്നത് മികച്ച നേട്ടം തന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല