1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2016

ബാബു ജോസഫ്: യേശുനാമത്തില്‍ സൌഖ്യവും വിടുതലും പകര്‍ന്നു നല്‍കിക്കൊണ്ട് പരിശുദ്ധാത്മ അഭിഷേകം പേമാരിയായ് പെയ്തിറങ്ങുന്ന ,കത്തോലിക്കാ നവസുവിശേഷവത്കരണത്തിന്റെ ദൈവിക ഉപകരണം റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന , തണ്ടര്‍ ഓഫ് ഗോഡ് യൂണിവേഴ്‌സല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ നടക്കും.ജാതി മത ഭേദമില്ലാതെ , ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ ഒരുമിക്കുന്ന യൂണിവേഴ്‌സല്‍ ബൈബിള്‍ കണ്‍വെന്‍ഷനായുള്ള ആത്മീയവും ഭൌതികവുമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കഴിഞ്ഞ നാലു ദിവസമായി ഫാ വട്ടായിലിനും ഫാ സോജി ഓലിക്കലിനുമൊപ്പം വളര്‍ച്ചാധ്യാന ശുശ്രൂഷയിലായിരുന്ന സെഹിയോന്‍ ടീം പുത്തന്‍ അഭിഷേകവുമായി പ്രമുഖ വചനപ്രഘോഷകരായ ഫാ. സാജു ഇലഞ്ഞിയില്‍,ഫാ.ഷൈജു നടുവത്താനി, ബ്രദര്‍ ജോസഫ് താഞ്ചന്‍,ബ്രദര്‍ സാബു കാസര്‍കോഡ് എന്നിവരുടെ നേതൃത്വത്തില്‍ വട്ടായിലച്ചനൊപ്പം കണ്‍വെന്‍ഷന്‍ നയിക്കും. യു കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ഏവര്‍ക്കും സൌകര്യപ്രദമായ രീതിയില്‍ പ്രത്യേകം യാത്രാസൌകര്യം സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി പ്രത്യേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ തന്നെ നടക്കും.ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യു കെ യുടെ കിഡ്‌സ് ഫോര്‍ കിംങ്ഡം, ടീന്‍സ് ഫോര്‍ കിംങ്ഡം ടീമുകള്‍ കണ്‍വെന്‍ഷനുകള്‍ നയിക്കും.

നിരവധിയായ അത്ഭുതങ്ങളും അടയാളങ്ങളും ഈശുശ്രൂഷയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് അസാദ്ധ്യങ്ങള്‍ സാദ്ധ്യമാക്കപ്പെട്ട നിരവധിയായ അനുഭവ സാക്ഷ്യങ്ങള്‍ തെളിയിക്കുന്നു. ജീവന്‍ തുടിക്കുന്ന ദൈവിക അടയാളങ്ങളിലൂടെ, വചനാധിഷ്ടിതമായ വിശ്വാസജീവിത്തില്‍ നമ്മെ നയിക്കുവാന്‍ ദൈവം തെരെഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളിലൂടെ തന്റെ ദൌത്യം തുടരുമ്പോള്‍, പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങള്‍ നിരവധിയായി വര്‍ഷിക്കപ്പെടുന്ന ,ദൈവവചനത്തിന്റെ കൃത്യതയാര്‍ന്ന ഉപയോഗത്തിലൂടെ വിവിധ ഭാഷാ ജനവിഭാഗങ്ങളുടെയിടയില്‍ മിന്നല്‍പ്പിണര്‍ പോലെ വിടുതലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന തണ്ടര്‍ ഓഫ് ഗോഡ് ലോക സുവിശേഷവത്കരണരംഗത്തെ ദൈവിക അടയാളങ്ങളുടെ സ്ഥിരം വേദിയായി മാറിയിരിക്കുന്നു.

ആദ്ധ്യാത്മിക പുസ്തകങ്ങളും വസ്തുവകകളും പ്രസിദ്ധീകരണങ്ങളുമായി സെഹിയോന്റ സഞ്ചരിക്കുന്ന പുസ്തകശാല ‘എല്‍ഷദായ്’ നാളെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.

കണ്‍വെന്‍ഷനായി ശക്തമായ ഉപവാസ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ യു കെയിലെമ്പാടും നടന്നുവരുമ്പോള്‍ യേശുനാമത്തില്‍ ഓരൊരുത്തരെയും ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് വീണ്ടും ക്ഷണിക്കുന്നു. 25 ന് രാവിലെ 10 മണിമുതല്‍ ക്രോലി സെന്റ് വില്‍ഫ്രഡ് കാത്തലിക് സ്‌കൂളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 ന് സമാപിക്കും.

യു കെ യുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷന്‍സ്ഥലത്തേക്ക് ഒരുക്കിയിരിക്കുന്ന പ്രത്യേക യാത്രാസൌകര്യത്തിനായി താഴെപ്പറയുന്ന വ്യക്തികളെ ബന്ധപ്പെടുക.

സസക്‌സ് ബെക്‌സില്‍ ഓണ്‍സി ( സണ്ണി.07737319408), ഈസ്റ്റ്‌ബോണ്‍ (ടോജോ, 07450353100) വോക്കിംങ് (ബീന വില്‍സണ്‍ 07859888530), വര്‍ത്തിംങ് (ജോളി 07578751427)

മറ്റ് പൊതു വിവരങ്ങള്‍ക്ക്, ബിജോയി ആലപ്പാട്ട്. 07960000217.

അഡ്രസ്സ്;
St.Wilfrid’s Catholic School
St.Wilfrid’s Way,
Old Horsham Road
Crawley. RH11 8PG.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
ബിജോയി ആലപ്പാട്ട് . 07960000217.
Email. bijoyalappatt@yahoo.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.