മൂന്നാര്‍: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന് എസ്എന്‍ഡിപി നേതൃയോഗത്തില്‍ ആവശ്യം ശക്തമാകുന്നു. രണ്ട് മാസത്തിനുള്ളില്‍ പാര്‍ട്ടി രൂപീകരണം ഉണ്ടാകാന്‍ സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന സാഹചര്യമുണ്ടായാല്‍, പൊതുസമ്മതനായി നേതൃത്വം ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്നും തുഷാര്‍ ഇന്ത്യാവിഷോടു പറഞ്ഞു.
എന്നാല്‍ എസ്എന്‍ഡിപി മുന്‍കയ്യെടുത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എന്‍എസ്എസ്സുമായി ചേര്‍ന്ന് സാമുദായിക ശക്തിയാകാനാണ് ഉദ്ദേശിക്കുന്നത്.
രാഷ്ട്രീയപാര്‍ട്ടി വേണ്ടെന്ന് എസ്എന്‍ഡിപിയുടെ നേതൃയോഗത്തില്‍ രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല