സ്വന്തം ലേഖകൻ: യാത്രക്കാർക്ക് 70 ദിവസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവൽ ഒരുക്കി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ‘സമ്മർ കാർണിവൽ’ എന്ന പേരിലുള്ള ഷോപ്പിങ് ഫെസ്റ്റിവലിന്റെ രണ്ടാം സീസൺ ഈ മാസം 23ന് ആരംഭിച്ച് ജൂലൈ രണ്ടിനു അവസാനിക്കും.
ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിലെ ഷോപ്പുകളിൽ 50% വരെ കിഴിവ് ഉൾപ്പെടെ പ്രത്യേക ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ചില ഔട്ട്‍ലെറ്റുകളിൽ നിശ്ചിത തുകയ്ക്ക് കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്ക് പ്രത്യേക കിഴിവും നൽകുന്നുണ്ട്.
വിമാനത്താവളത്തില്‍ എത്തുന്ന കുട്ടികൾക്കും മുതിർന്നവർക്കും വളരെ മികച്ച അനുഭവമാകും ‘സമ്മർ കാർണിവൽ’ സമ്മാനിക്കുക. ക്യുആർ കോഡ് വഴി ഓൺലൈൻ ഷോപ്പിങ്ങിനും അവസരമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല