1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2016

സ്വന്തം ലേഖകന്‍: ബഹിരാകാശം സ്വന്തമാക്കാന്‍ ചൈനയുടെ കുതിപ്പ്, രണ്ടാമത്തെ നിലയം വിക്ഷേപണത്തിന് തയ്യാറാകുന്നു. തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ ബഹിരാകാശ നിലയമായ (സ്‌പേസ് ലാബ്) തിയാങ്കോങ്2 ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 15 നും 20 നും ഇടക്കുള്ള ഒരു ദിവസമായിരിക്കും വിക്ഷേപണം.

തിയാങ്കോങ്2 വിക്ഷേപണത്തിന് പൂര്‍ണമായും തയാറായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലാബിനെ റോക്കറ്റുമായി ഘടിപ്പിച്ചിട്ടുണ്ട്. കൗണ്ട് ഡൗണ്‍ ഉടന്‍ ആരംഭിക്കും. ബഹിരാകാശത്ത് രണ്ടു യാത്രികര്‍ക്ക് 30 ദിവസംവരെ താമസിച്ച് പരീക്ഷണങ്ങള്‍ നടത്താവുന്ന സൗകര്യമുണ്ട് ഈ സ്‌പേസ് ലാബില്‍. നിലവില്‍ ബഹിരാകാശത്ത് പരീക്ഷണങ്ങള്‍ സാധ്യമാകുന്നത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്)മാത്രമാണ്.

ഇവിടെ മൂന്നു ഗവേഷകര്‍ക്ക് ആറു മാസം വരെ കഴിയാം. നിരവധി രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ യാഥാര്‍ഥ്യമാക്കിയ ഐ.എസ്.എസിന് ബദലായി മറ്റൊരു ബഹിരാകാശ നിലയമാണ് ചൈനയുടെ ലക്ഷ്യം. 14.4 മീറ്റര്‍ നീളവും 3.35 മീറ്റര്‍ വ്യാസവുമുള്ള തിയാങ്കോങ്2 വിജയകരമായി ബഹിരാകാശത്ത് എത്തിക്കാനായാല്‍ നാസയുമായുള്ള ആകാശ മത്സരത്തില്‍ ചൈനക്ക് വന്‍ നേട്ടമാകും അത്.

എയിറോ സ്‌പേസ് മെഡിസിന്‍ പോലുള്ള മേഖലകളില്‍ കൂടുതല്‍ ഗവേഷണത്തിനും അത് വഴിയൊരുക്കും. തിയാങ്കോങ്2ന് മുന്നോടിയായി ചൈന 2011 ല്‍ തിയാങ്കോങ്1 വിക്ഷേപിച്ചിരുന്നു. നാലു വര്‍ഷം ബഹിരാകാശത്ത് പ്രവര്‍ത്തിച്ച ഈ സ്‌പേസ് ലാബിലേക്ക് മൂന്നു ബഹിരാകാശ പേടകങ്ങള്‍ ചൈന വിജയകരമായി അയച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.