ബ്രിട്ടീഷ് തൊഴില്‍ദാതാക്കള്‍ക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ യുകെ ഇമിഗ്രേഷന്‍ വകുപ്പ് ടയര്‍ 2 വീസ പ്രോസസിംഗിന് ഫാസ്റ് ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്തുന്നു. ടയര്‍ 5 വീസയ്ക്കും ഈ സൌകര്യം ഏര്‍പ്പെടുത്തും. ഇതുവഴി സര്‍ക്കാരിന് അധിക ഫീസ് ഈടാക്കാമെന്ന മെച്ചവും ഇമിഗ്രേഷന്‍ വകുപ്പ് മുന്നില്‍ കാണുന്നു.
പ്രീമിയം സ്പോണ്‍സര്‍ സിസ്റം എന്നാണിതിനു പേരു നല്‍കിയിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. പഴയ രീതിയും ഇതോടൊപ്പം തുടരും. വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നുള്ളവര്‍ക്കാണ് അധിക ഫീസ് അടച്ച് പുതിയ രീതി ഉപയോഗപ്പെടുത്താനുള്ള സൌകര്യം.
പ്രതിവര്‍ഷം 20,000 പൌണ്ട് ആയിരിക്കും വന്‍കിട ബിസിനസുകള്‍ ഫാസ്റ് ട്രാക്ക് സൌകര്യത്തിനു നല്‍കേണ്ട ഫീസ്. ചെറുകിട ബിസിനസുകള്‍ എണ്ണായിരം പൌണ്ടും അടയ്ക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല