1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2012

ലണ്ടന്‍ : കാണാതായ സ്‌കൂള്‍വിദ്യാര്‍ത്ഥിനി ടിയാ ഷാര്‍പ്പിന്റെ മൃതദേഹം മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതിനെ തുടര്‍ന്ന് മുത്തശ്ശിയേയും അയല്‍ക്കാരനേയും പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു. ഒരാഴ്ചയായി കാണാനില്ലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം വെളളിയാഴ്ച വൈകുന്നേരമാണ് മുത്തശ്ശിയുടെ വീടിന്റെ തട്ടിന്‍പുറത്തു നിന്ന് പോലീസ് കണ്ടെടുത്തത്. കൊലപാതകമാണന്ന സംശയത്തെ തുടര്‍ന്ന് ടിയയുടെ മുത്തശ്ശിയുടെ കാമുകന്‍ സ്്റ്റുവര്‍ട്ട് ഹാസലിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ടിയാ ഷാര്‍പ്പിനെ കാണാതായി ഒരാഴ്ചക്ക് ശേഷം മൃതദേഹം മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് പോലീസിന്റെ അനാസ്ഥയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

സംഭവത്തിന് ശേഷം നാല് തവണ പോലീസ് സൗത്ത് ലണ്ടനിലെ ഈ വീട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നിട്ടും മൃതദേഹം കണ്ടെത്താനാകാഞ്ഞത് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നാണ് ആരോപണം. മൃതദേഹം കണ്ടെടുക്കാന്‍ വൈകിയതില്‍ പോലീസ് ക്ഷമ ചോദിച്ചു. രണ്ടാമത്തെ തിരച്ചിലില്‍ വീടിന്റെ എല്ലാഭാഗത്തും തിരച്ചില്‍ നടത്തിയിരുന്നു. ഒപ്പം ഇ്‌പ്പോള്‍ മൃതദേഹം കണ്ടെടുത്ത സ്ഥലവും. അന്ന് മൃതദേഹം കണ്ടെത്താഞ്ഞത് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണന്ന് മെറ്റിന്റെ സൗത്ത് ലണ്ടന്‍ ഏരിയാ കമാണ്ടര്‍ നെയ്ല്‍ ബസു പറഞ്ഞു. കഴിഞ്ഞദിവസം വിദഗദ്ധ സേനാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് ടിയയുടെ മൃതദേഹം വീടിന്റെ തട്ടിന്‍പുറത്ത് നിന്ന് ലഭിച്ചത്. മനുഷ്യന് പറ്റാവുന്ന തെറ്റ് മാത്രമായിരുന്നു അതെന്നും ടിയയുടെ കുടുംബത്തിനുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും പോലീസ് അധികൃതര്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ടിയയുടെ മുത്തശ്ശി ക്രിസ്റ്റീന്‍ ഷാര്‍പിനെ(46) പോലീസ് അറസ്റ്റ് ചെയ്തു. ക്രിസ്റ്റീന്റെ കാമുകന്‍ സ്്റ്റുവര്‍ട്ട് ഹാസിലിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൂടാതെ ക്രിസ്റ്റീന്റെ അയല്‍കാരന്‍ പോള്‍ മീഹാനെ(39)യും പോലീസ് കസ്്‌റ്റെഡിയില്‍ എടുത്തിട്ടുണ്ട്. മാതാവ് നതാലിക്കും ഭര്‍ത്താവ് ഡേവിഡ് നെയില്‍സിനും ഒപ്പം സറേയിലെ മിത്ചാമിലായിരുന്നു ടിയയുടെ താമസം. എന്നാല്‍ ഇടയ്ക്കിടെ മുത്തശ്ശിക്കൊപ്പം സൗത്ത് ലണ്ടനിലെ ഈ വീട്ടില്‍ ടിയ താമസിക്കാനെത്താറുണ്ടായിരുന്നു.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ പറ്റി പോലീസുനുളളില്‍ ഒരു ്ആഭ്യന്തര അന്വേഷണത്തിന് മേധാവികള്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. മൃതദേഹം കണ്ടെടുക്കാന്‍ വൈകിയതും സംശയക്കപ്പെടുന്നവരുടെ പട്ടികയിലുണ്ടായിരുന്ന സ്റ്റുവര്‍ട്ടിന്റെ തിരോധാനവും അന്വേഷണത്തിലുള്‍പ്പെടും.എന്നാല്‍ ടിയയെ കൊലപ്പെടുത്തി എന്ന ആരോപണം സ്റ്റുവര്‍ട്ട് നിഷേധിച്ചു. കാണാതായ ടിയയെ കണ്ടെത്താനായിട്ടായിരുന്നു താന്‍ പോയെതെന്നാണ് സ്റ്റുവര്‍ട്ട് പോലീസിന് നല്‍കിയ മറുപടി. കണ്ടെടുത്തിരിക്കുന്നത് ടിയയുടെ മൃതദേഹമാണന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴും കൂടുതല്‍ തെളിവുകള്‍ക്കായി പോലീസ് വീടിനുളളില്‍ പരിശോധന നടത്തികൊണ്ടിരിക്കുകയാണ്. എന്നാല്‍ അയല്‍ക്കാരനായ പോള്‍ മീഹാനെ എന്തിനാണ് ക്‌സ്‌റ്റെഡിയില്‍ എടുത്തിരിക്കുന്നത് എന്നത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണം പോലീസ് നല്‍കിയില്ല. പോസ്റ്റ്‌മോര്‍ട്ടം നടന്നതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന നിലപാടിലാണ് പോലീസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.