സ്വന്തം ലേഖകൻ: ലോക സമാധാനത്തിനും സൗഭാഗ്യത്തിനുമായി വ്യത്യസ്ത പ്രാര്‍ത്ഥന ഉല്‍സവവുമായി ടിബറ്റന്‍ സന്യാസികള്‍. തിന്മയേ ഉന്‍മൂലനം ചെയ്യാന്‍ ചാം നൃത്തചുവടുകളുമായി സന്യാസസമൂഹം ഹിമാചലിലെ ദോര്‍ജെ ദ്രാക് സന്യാസമഠത്തില്‍ ഒത്തുകൂടി. 60 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ടിബറ്റന്‍ സന്യാസസമൂഹമാണ് ലോകനന്മക്കായി പ്രാര്‍ത്ഥനാ ഉല്‍സവം കൊണ്ടാടുന്നത്.
ആചാരപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ക്ക് പുറമെ മനസും ശരീരവും പൂര്‍ണമായി അര്‍പ്പിചാണ് നൃത്തചുവടുകളുമായി ബുദ്ധസന്യാസിമാര്‍ ഗുടോര്‍ ഉല്‍സവം ആഘോഷിക്കുന്നത്. പരമ്പരാഗത ടിബറ്റന്‍ നൃത്തരൂപമായ ചാം അവതരിപ്പിച്ചാണ് പ്രാര്‍ത്ഥനകള്‍. ഷിംലയിലെ ദോര്‍ജെ ദ്രാക് സന്യാസമഠത്തിലാണ് ഈ ഉല്‍സവം നടക്കുന്നത്. വലിയ തീകുണ്ഠമുണ്ടാക്കി അതിലേക്ക് തിന്മയുടെ പ്രതീകമായ വസ്തുക്കള്‍ വലിച്ചെറിയും. തിന്മയകന്ന് ലോകം മുഴുവനും നന്മയുടെ പ്രകാശം പരക്കും എന്നാണ് ഇവരുടെ വിശ്വാസം.
ടിബറ്റന്‍ ചാന്ദ്ര കലണ്ടര്‍ പ്രകാരം ഡിസംബര്‍ വര്‍ഷത്തിലെ പത്താമത്തെ മാസമാണ്. പന്ത്രണ്ടാം മാസമായ ഫെബ്രുവരിയിലാണ്േ ടിബറ്റില്‍ ഈ ഉല്‍സവം ആഘഷിക്കുക.1959ലെ ചൈനീസ് അധിനിവേശത്തിന്റെ ഫലമായി ഏതാണ്ട് ഒരുലക്ഷത്തിലധികം ടിബറ്റന്‍ ബുദ്ധസന്യാസിമാരാണ് ഇന്ത്യയില്‍ ഇപ്പോഴും അഭയാര്‍ത്ഥികളായി കഴിയുന്നത്. ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കുക മാത്രമാണ് ഇവരുടെ ജീവിതചര്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല