സ്വന്തം ലേഖകന്‍: പ്രണയ സാഫല്യത്തിനായി സന്ന്യാസ ജീവിതം ഉപേക്ഷിച്ച് തിബത്തന്‍ ലാമ, വിവാഹം കഴിച്ചത് ബാല്യകാല സഖിയെ. തായെ ദോര്‍ജെ (33) എന്ന ലാമയാണ് സന്യാസം ഉപേക്ഷിച്ച് ബാല്യകാല സുഹൃത്തായ റിഞ്ചന്‍ യങ്‌സൂമിനെ (36) വിവാഹം കഴിച്ചത്.ടിബറ്റന്‍ ബുദ്ധ പാരമ്പര്യത്തിലെ ‘കര്‍മപ ലാമ’ പദവി ഉപേക്ഷിച്ചാണ് തായേ ദോര്‍ജേ ഭൂട്ടാന്‍ സ്വദേശി റിഞ്ചെന്‍ യാങ്‌സോമിന്റെ കൈപിടിച്ചത്.
മാര്‍ച്ച് 25ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു വിവാഹം. ദോര്‍ജെയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. വിവാഹിതനാകാനുള്ള തീരുമാനം ശരിയാണെന്ന് പൂര്‍ണ്ണമായി വിശ്വസിക്കുന്നതായി ദോര്‍ജെ പറഞ്ഞു. വിവാഹ തീരുമാനം തനിക്ക് മാത്രമല്ല തന്റെ വംശ പരമ്പരകള്‍ക്കും ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നുതായും ദോര്‍ജെ കൂട്ടിച്ചേര്‍ത്തു.
റിഞ്ചന്‍ ജനിച്ചത് ഭൂട്ടാനിലാണെങ്കിലും ഇന്ത്യയിലും യൂറോപ്പിലുമായിട്ടാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഒന്നര വയസ്സു തൊട്ടേ കര്‍മപ ലാമയാണെന്നാണ് ദോര്‍ജെ എല്ലാവരോടും പറഞ്ഞിരുന്നത്. ടിബറ്റിലെ ബുദ്ധമത പാരമ്പര്യമനുസരിച്ച് ഇത്തരത്തിലുള്ള സൂചനകള്‍ നല്‍കുന്ന ആണ്‍കുട്ടിയെ മരിച്ച കര്‍മപ ലാമയുടെ അവതാരമായിട്ടാണ് കണക്കാക്കുക. തുടര്‍ന്നും ബുദ്ധ മതത്തെ സംബന്ധിച്ച് ക്ലാസുകളും മറ്റുമായി ദോര്‍ജെ മുന്നോട്ട് പോകുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല