കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ യാത്രക്കാരില്‍നിന്ന് മറച്ചു വെച്ച് ചെലവ് കൂടിയ ടിക്കറ്റ് നല്‍കി ട്രെയിന്‍ കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നു. ചീഫ് ഫെയര്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന കാര്യം അറിയാതെ യാത്ര ചെയ്യാനെത്തുന്ന യാത്രക്കാരെയാണ് യുകെയിലെ ട്രെയിന്‍ കമ്പനികള്‍ ഇത്തരത്തില്‍ പിഴിയുന്നത്. ഇതിന് നിയമപരമായ പരിരക്ഷയുമുണ്ട്.
യാത്രക്കാര്‍ തന്നെ തങ്ങള്‍ക്ക് അനുയോജ്യമായ ഫെയര്‍ ഏതാണെന്ന് കണ്ടെത്തി തീരുമാനമെടുക്കണമെന്നാണ് സ്റ്റാഫുകള്‍ക്ക് കമ്പനികള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്ന് കമ്പനികള്‍ തന്നെ പറയുന്നു. ആളുകള്‍ക്ക് ഏറ്റവും കുറഞ്ഞ തുകയ്ക്ക് യാത്ര സജ്ജീകരിച്ചു കൊടുക്കേണ്ട ഉത്തരവാദിത്തം തങ്ങളുടേതല്ലെന്ന നിലപാടാണ് ട്രെയിന്‍ കമ്പനികള്‍ക്കുള്ളത്.
ഒരു ട്രെയിനില്‍ ലഭ്യമായിട്ടുള്ള ഏറ്റവും ലാഭകരമായ ടിക്കറ്റ് ഡീല്‍ ഏതാണെന്ന് യാത്രക്കാരന്‍ അന്വേഷിച്ചാല്‍ മാത്രമെ അത് ലഭ്യമാക്കുകയുള്ളുവെന്നാണ് ട്രെയിന്‍ കമ്പികളുടെ നിലപാട്. ബുക്കിംഗ് ഓഫീസില്‍ ഇരിക്കുന്ന ആളുകള്‍ യാത്രക്കാര്‍ക്ക് നല്ല ഡീലുകള്‍ നല്‍കട്ടെ എന്ന് തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം എന്നാല്‍ അത് അവരുടെ ഉത്തരവാദിത്തവും കര്‍ത്തവ്യവുമല്ല. അതുകൊണ്ട് അവരത് ചെയ്യുമെന്ന് ഉറപ്പും പറയാന്‍ വയ്യെന്നും കമ്പനി പ്രതിനിധികള്‍ പ്രതികരിച്ചു.
ബുക്കിംഗ് ഓഫീസില്‍ ടിക്കറ്റിനായി ചെല്ലുന്ന ആളുകള്‍ അവരുടെ ഫെയര്‍ എത്രയായിരിക്കണമെന്ന് നിര്‍ണയിച്ച ശേഷമായിരിക്കും ചെല്ലുന്നത് എന്നാണ് ബുക്കിംഗ് ഓഫീസില്‍ ഉള്ള ആളുകളുടെ നിഗമനം. അതനുസരിച്ചാണ് അവര്‍ പെരുമാറുന്നതെന്നും ഇമെയില്‍ പ്രതികരണം പറയുന്നു. അനുയോജ്യമായ ലാഭകരമായ ഫെയറാണ് യാത്രക്കാരന്‍ ചോദിക്കുന്നത് എന്നത് ഉറപ്പു വരുത്തേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും കമ്പികള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല