സ്വന്തം ലേഖകന്‍: കമ്പനി ചെയര്‍മാന്മാരുടെ ആഡംബര ടൂറുകളുടെ വാര്‍ത്തകള്‍ ലോകത്തിന് പുത്തരിയല്ല. എന്നാല്‍ ടിയെന്‍സ് എന്ന ചൈനീസ് കമ്പനിയുടെ ചെയര്‍മാനായ ലി ജിന്‍യുവാന്റെ യാത്ര ലോക ശ്രദ്ധ നേടിയത് മറ്റൊരു പ്രത്യേകത കൊണ്ടാണ്. ലി ജിന്‍യുവാന്റെ നാലു ദിവസത്തെ ടൂര്‍ ഒറ്റക്കായിരുന്നില്ല. ടിയന്‍സ് കമ്പനിയിലെ 6,400 ജീവനക്കാരോടൊപ്പമായിരുന്നു ചെയര്‍മാന്റെ വിനോദയാത്ര.
ഫ്രാന്‍സിലേക്ക് കമ്പനി മൊത്തമായി ടൂര്‍ പോയത്. യാത്ര ഗിന്നസ് വേള്‍!ഡ് റെക്കോര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു. ടിയെന്‍സ് ഗ്രൂപ്പ് കമ്പനിയുടെ ഇരുപതാം വാര്‍ഷിക ആഘോഷങ്ങങ്ങളുടെ ഭാഗമായായിരുന്നു ടൂര്‍. ലി ജിന്‍യുവാന്‍ ഇതിനായി ഫ്രാന്‍സില്‍ 79 പഞ്ച നക്ഷത്ര ഹോട്ടലുകളിലായി 4760 റൂമുകളും 146 ബസുകളും ബുക്ക് ചെയ്തിരുന്നു.
കാഴ്ചകള്‍ കാണുന്നതിനൊപ്പം കമ്പനിയിലെ ജീവനക്കാര്‍ ചെയര്‍മാന് നന്ദി പറയാനായി ടിയന്‍സ് ഡ്രീം ഈസ് നൈസ് ഇന്‍ ദി കോട്ട് ഡി അസുര്‍ എന്ന് എഴുതിയ രൂപത്തില്‍ തെരുവില്‍ അണിനിരന്നു. ഇതാണ് മനുഷ്യര്‍ അണിനിരന്നുണ്ടാക്കിയ ആകാശത്ത് നിന്ന് വായിക്കാവുന്ന ഏറ്റവും വലിയ വാചകം.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പരിശോധകര്‍ നേരിട്ടെത്തിയാണ് മനുഷ്യര്‍ അണിനിരന്നുണ്ടാക്കിയ ഏറ്റവും വലിയ വാചകത്തിനുള്ള ലോക റെക്കോര്‍ഡ് പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല