ലോകത്തിലെ ഏറ്റവും പ്രായമുള്ള പൂച്ചയായിരുന്നു ടിഫാനി. 27 ാം വയസ്സില്‍ തന്റെ യജമാനനോടൊപ്പം കട്ടിലില്‍ കിടന്നാണ് ടിഫാനി ചത്തത്. കാലിഫോര്‍ണിയയിലെ ഓഷ്യന്‍ ബീച്ചിന് സമീപത്ത് താമസിക്കുന്ന ഷാരോണ്‍ വൂറീസിന്റെ പൂച്ചയായിരുന്നു ടിഫാനി.
വൂറിസിന് മുന്‍പുട്ടായിരുന്ന ഒരു പൂച്ചയുടെ ഓര്‍മ്മയ്ക്കായി ടിഫാനി 2 എന്നായിരുന്നു ഈ പൂച്ചയെ വിളിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രമാണ് ലോകത്തിലെ ഏറ്റവും പ്രായമുള്ള പൂച്ചയെന്ന ഗിന്നസ് റെക്കോര്‍ഡ് ടിഫാനിക്ക് ലഭിച്ചത്.
എന്നാല്‍, ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പൂച്ചയല്ല ടിഫാനി. 38 വയസ്സുണ്ടായിരുന്ന ക്രീം പഫ് എന്ന പൂച്ചയ്ക്കാണ് ആ സ്ഥാനം.
ടിഫാനിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല