സ്വന്തം ലേഖകന്‍: പുലി മരക്കൊമ്പില്‍ തൂക്കിയിട്ടിട്ടു പോയ പശുക്കുട്ടിയോട് നാട്ടുകാര്‍ ചെയ്തത്! അതിരപ്പിള്ളി പ്ലാന്റേഷന്‍ റബ്ബര്‍ത്തോട്ടത്തില്‍ ശനിയാഴ്ച പകല്‍ പതിനൊന്നോടെയാണ് സംഭവം. പ്ലാന്റേഷന്‍ മൂന്നാംബ്ലോക്കിലെ പുത്തന്‍പുരയില്‍ ചന്ദ്രന്റെ രണ്ടുവയസ്സുള്ള പശുക്കുട്ടിയെയാണ് പുലിപിടിച്ചത്.
കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പുലി പശുക്കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായായിരുന്നു. എന്നാല്‍ 12 അടിയിലേറെ ഉയരമുള്ള മരത്തിലാണ് പശുക്കുട്ടിയെ തൂക്കിയിട്ട് പുലി കടന്നുകളഞ്ഞെതെന്നു മാത്രം.
തുടര്‍ന്ന് വനപാലകരും വെറ്ററിനറി ഡോക്ടറും സംഭവ സ്ഥലത്തെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ പശുക്കുട്ടിയെ താഴെയിറക്കിയത്. തോളിന് സമീപം പരിക്കേറ്റ പശുക്കുട്ടി ചികിത്സയിലാണ്. മുമ്പ് രണ്ടു തവണ പ്രദേശത്ത് പശുക്കുട്ടികളെ പുലി കൊന്നു തിന്നതായി നാട്ടുകാര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല