1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2011

പ്രിന്‍സ് ജോസഫ്‌

കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടെന്നു വിളിക്കുന്നത്‌ പോലെ ബ്രിട്ടനെ മലയാളികള്‍ വിളിക്കുന്നത്‌ സംഗമങ്ങളുടെ നാടെന്നാണ്.ജില്ലയുടെയും ,പഞ്ചായത്തിന്റെയും ,ടൌണിന്‍റെയും എന്തിനു പറയണം നാട്ടിലെ കവലയുടെയും പേരില്‍ സംഗമങ്ങള്‍ പൊടിപൊടിക്കുകയാണ് ബ്രിട്ടനിലെങ്ങും.

ഈ സംഗമത്തിരമാല ഒട്ടൊന്നു അടങ്ങാറായപ്പോഴാണ് തീഹാര്‍ ജയിലുകാര്‍ക്ക് ബുദ്ധിയുധിച്ചിരിക്കുന്നത്‌.തീഹാറെന്നു കേള്‍ക്കുമ്പോള്‍ കള്ളന്മാരെയും കൊലയാളികളെയും ആയിരിക്കും നമുക്ക് ഓര്‍മ വരിക.എന്നാല്‍ ഈ സംഗമം കള്ളന്മാര്‍ക്ക് കഞ്ഞി വച്ചവരുടെതാണ് .

തീഹാര്‍ ജയിലിലെ ഹോസ്പിറ്റലില്‍ ജോലി ചെയ്തവരുടെ പ്രഥമ സംഗമം ഇന്ന് മുതല്‍ മൂന്നു ദിവസം സ്റ്റഫോര്‍ഡ്ഷയറില്‍ നടക്കും.ഏകദേശം അന്‍പതോളം കുടുംബങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇനിയും ഏതെങ്കിലും തീഹാര്‍ നിവാസികള്‍ക്ക് അറിയിപ്പ് ലഭ്ചിട്ടില്ലെങ്കില്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ച് ഇന്ന് വൈകിട്ടോടെയെങ്കിലും സ്റ്റഫോര്‍ഡ്ഷയറില്‍ എത്തിച്ചേരണമെന്ന് സെവാധാര്‍ പ്രിന്‍സ് ജോസഫ്‌ അറിയിക്കുന്നു.

സംഗമം നടക്കുന്ന സ്ഥലം

Leslie Johnson Activities Centre,
Kevin Ford, Warslow, Buxton, Staffordshire , SK17 0JJ UK,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.