സ്വന്തം ലേഖകന്‍: റെക്‌സ് ടില്ലേഴ്‌സന്‍ യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം വിദേശകാര്യ സെക്രട്ടറിയെന്ന് മാധ്യമങ്ങള്‍; പകരമെത്തുന്ന മൈക് പോംപി അതിനേക്കാള്‍ മോശമെന്നും വിമര്‍ശനം. വിദേശകാര്യ വകുപ്പിലേക്ക് പരിഗണിച്ചപ്പോള്‍ തന്നെ ടില്ലേഴ്‌സന് ഈ രംഗത്ത് പേരിനുപോലും പരിചയവുമില്ലെന്ന കാര്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രാഷ്ട്രീയക്കാരെ വിശ്വാസമില്ലാതിരുന്ന ട്രംപ് അതൊന്നും ചെവി കൊണ്ടില്ല.
ഒഴിവുകള്‍ നികത്തുന്നതിലുള്‍പ്പെടെ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തൊട്ടതെല്ലാം ടില്ലേഴ്‌സന് പിഴച്ചപ്പോള്‍ ട്രംപ് പ്രതിരോധത്തിലായി. വേദികളില്‍ പരസ്യമായി അപമാനിച്ചും ചീത്തവിളിച്ചും ട്രംപ് ടില്ലേഴ്‌സനോട് തന്റെ അരിശം പ്രകടമാക്കി. ഉത്തര കൊറിയ, ഖത്തര്‍ പ്രതിസന്ധി തുടങ്ങിയവയിലെല്ലാം കഴിവുകേട് പ്രകടമാക്കിയ മുന്‍ കോര്‍പറേറ്റ് മേധാവിയെ ഒടുവില്‍ ട്രംപിനു തന്നെ പുറത്താക്കേണ്ടി വന്നു.
സിറിയ, ഇറാഖ്, ഇറാന്‍ തുടങ്ങിയ ഇടങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ ടില്ലേഴ്‌സന്റെ പേര് കൂടുതല്‍ മോശമാക്കാനേ സഹായിച്ചുള്ളൂ. ഏറ്റവുമൊടുവില്‍ ഉത്തര കൊറിയയിലും. ഉത്തര കൊറിയയോട് നയതന്ത്രംപോലും ആഗ്രഹിക്കാത്തയാളാണ് പോംപി എന്നാണ് റിപ്പോര്‍ട്ട്. സി.ഐ.എയുടെ ആദ്യ വനിത മേധാവിയാകുന്ന ജിന ഹാസ്പാലാകട്ടെ, തീവ്രവാദവിരുദ്ധ നീക്കമെന്ന പേരില്‍ ഗ്വണ്ടാനമോയിലും മറ്റിടങ്ങളിലും നിര്‍മിച്ച തടങ്കല്‍പാളയങ്ങളില്‍ നടത്തിയ ക്രൂരതകളുടെ പേരില്‍ പ്രസിദ്ധയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല