അമേരിക്കന്‍ കമ്പനിയായ ആപ്പിളിന്റെ സഇഒ ടിം കുക്ക് തന്റെ സമ്പാദ്യത്തില്‍നിന്ന് വലിയൊരു പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെയ്ക്കാന്‍ ഒരുങ്ങുന്നു. 800 മില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ടിം കുക്ക് ഇതില്‍ നിന്ന് എത്ര തുക മാറ്റി വെയ്ക്കുമെന്നോ എത്ര ശതമാനം തുക മാറ്റി വെയ്ക്കുമെന്നോ പറഞ്ഞിട്ടില്ല. വലിയൊരു പങ്ക് എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഫോര്‍ച്യൂണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ടിം കുക്ക് ഈ പ്രഖ്യാപനം നടത്തിയത്. മരിക്കുന്നതിന് മുമ്പായി തന്റെ മുഴുവന്‍ സമ്പാദ്യവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. പത്തു വയസ്സു പ്രായമുള്ള തന്റെ അനന്തിരവന്റെ വിദ്യാസത്തിനും മറ്റുമുള്ള തുക മാറ്റിവെച്ച് ബാക്കി തുക മുഴുവന്‍ നല്‍കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നതെന്ന് ഫോര്‍ച്യൂണ്‍ മാഗസിന്റെ അഭിമുഖത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്ു.
ആപ്പിളിന്റെ 120 മില്യണ്‍ ഡോളറിന്റെ ഓഹരികള്‍ക്ക് പുറമെ 665 മില്യണ്‍ ഡോളര്‍ വിലവരുന്ന റെസ്റ്റ്ട്രിക്റ്റഡ് സ്‌റ്റോക്കുകളും ടിം കുക്കിന് സ്വന്തമായുണ്ട്.
സമ്പന്നര്‍ക്കിടയില്‍ ജീവകാരുണ്യത്തിന് പണം ചെലവഴിക്കല്‍ ഇപ്പോള്‍ ട്രെന്റായി മാറിയിരിക്കുകയാണ്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്, ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങിയവരും സമ്പത്തിന്റെ ഒരു ഭാഗം ഇതിനകം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്.
താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുള്ള വ്യക്തിയാണ് ടിം കുക്ക്. അവിവാഹിതനായ ടിം ജീവിക്കുന്നത് ഒറ്റയ്ക്കാണ്. അതുകൊണ്ടുതന്നെ കണക്കില്ലാത്ത സ്വത്തുക്കള്‍ക്ക് ഒന്നിനും അനന്തരാവകാശികളില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല