സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ മോദിയെ ഭിന്നിപ്പിന്റെ തലവന്‍ എന്ന് വിശേഷിപ്പിച്ച ടൈം മാഗസിന്‍ മോദി അധികാരത്തില്‍ തിരിച്ചെത്തിയതിനു പിന്നാലെ നിലപാട് മാറ്റി. മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയെ ഒരുമിപ്പിക്കാത്ത തരത്തില്‍ മോദി ഇന്ത്യയെ ഒരുമിപ്പിച്ചെന്നാണ് ടൈം മാഗസിന്റെ പുതിയ എഡിറ്റോറിയലിന്റെ തലക്കെട്ട്.
മനോജ് ലാഡ്‌വയാണ് എഡിറ്റോറിയല്‍ എഴുതിയത്. ‘ഭിന്നിപ്പിക്കുന്ന വ്യക്തിത്വമായി പരിഗണിക്കപ്പെടുന്നയാള്‍ക്ക് എങ്ങനെയാണ് അധികാരം നിലനിര്‍ത്തുന്നതിനൊപ്പം പിന്തുണ വര്‍ധിപ്പിക്കാനും കഴിഞ്ഞത്?’ എന്ന് ചോദിച്ചുകൊണ്ട് അതിനുത്തരവും ലേഖനത്തില്‍ നല്‍കുന്നുണ്ട്. ‘ ഇന്ത്യയുടെ ഏറ്റവും വലിയ ശാപമായ വര്‍ഗ വിഭജനം മോദിയ്ക്ക് മറികടക്കാന്‍ കഴിഞ്ഞുവെന്നതാണ് സുപ്രധാന ഘടകം’
‘ഇന്ത്യയിലെ താഴേക്കിടയില്‍പ്പെട്ട വിഭാഗങ്ങളിലൊന്നിലാണ് നരേന്ദ്രമോദി ജനിച്ചത്. മോദി സ്വയം വര്‍ക്കിങ് ക്ലാസിന്റെ പ്രതിനിധിയായി ഉയര്‍ത്തിക്കാട്ടുകയും രാജ്യത്തെ പാവപ്പെട്ട പൗരന്മാരുടെ പ്രതിനിധിയായി അവതരിപ്പിക്കുകയും ചെയ്യുന്നു. 72 വര്‍ഷത്തോളം ഇന്ത്യയെ നയിച്ച നെഹ്‌റുഗാന്ധി രാഷ്ട്രീയ പാരമ്പര്യം ചെയ്തതുപോലെ. ‘ എന്നാണഅ ലേഖനത്തില്‍ വിശദീകരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഭിന്നിപ്പിലാണ്’ എന്നര്‍ത്ഥം വരുന്ന തലക്കെട്ടിലുള്ള ടൈം മാഗസിന്റെ കവര്‍സ്റ്റോറി വോട്ടെടുപ്പ് സമയത്ത് വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. ആതിഷ് തസീര്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമങ്ങളെക്കുറിച്ചും യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ നിയമിച്ചതിനെക്കുറിച്ചും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാനുള്ള തീരുമാനത്തെക്കുറിച്ചുമെല്ലാം പരാമര്‍ശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല