ന്യൂ യോര്‍ക്ക് സിറ്റി ‘നൂഡ് യോര്‍ക്ക് സിറ്റി’ ആയോ എന്നതാണ് ഇപ്പോഴത്തെ സംശയം. സംഗതി എന്താണെന്നല്ലേ, സംഭവം ഇതാണ് ടൈം സ്‌ക്വയറില്‍ വച്ച് ശരീരത്തില്‍ പെയിന്റടിച്ച് നഗ്നയായി പോസ് ചെയ്ത മോഡലിനെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രകാരനായ ആന്‍ഡി ഗോലുബിന്റെ ചിത്രപ്രദര്‍ശനത്തിന്റെ പ്രചരണാര്‍ത്ഥം നഗ്നയായി നിന്ന സോ വെസ്റ്റ് എന്ന ഇരുപത്തിയൊന്നുകാരിയാണ് അറസ്റ്റിലായത്.
പണത്തിനായല്ല കലയ്ക്കായാണ് താന്‍ നഗ്നയാകുന്നതെന്ന് പ്രഖ്യാപിച്ച ശേഷമായിരുന്നു സൂ പോസ് ചെയ്തത്. താന്‍ ചെയ്തതില്‍ തെറ്റെന്തെങ്കിലുമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് സൂ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച ഇവര്‍ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു. തന്റെ പേരിലുള്ള കേസുകളെല്ലാം പിന്‍വലിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. ചിത്രപ്രദര്‍ശനങ്ങളുടെ പ്രചരണത്തിനായി പല വഴികളും സ്വീകരിക്കാറുള്ള ഗോലുബ് ഇതാദ്യമായല്ല നഗ്ന സ്ത്രീയെ മോഡലാക്കുന്നത്. ഇത് രണ്ടാം തവണയാണ് ഗോലുബിന്റെ ചിത്രപ്രദര്‍ശനത്തിന്റെ പേരില്‍ കേസുണ്ടാകുന്നത്.
ജൂലൈ 30ന് ടൈം സ്‌ക്വയറില്‍ വച്ച് തന്നെ ഗോലുബിന്റെ ചിത്രപ്രദര്‍ശനത്തിന്റെ പ്രചരണത്തിനായി തുണിയുരിഞ്ഞ രണ്ട് മോഡലുകളെ പൊലീസ് പിടികൂടിയുരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല