സ്വന്തം ലേഖകന്‍: യുകെ മലയാളികളെ ഞെട്ടിച്ച് ഒരു മരണം കൂടി, അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി മരണത്തിന് കീഴ്ടടങ്ങി. അങ്കമാലി താവളപ്പാറ സ്വദേശി പുളിക്കല്‍ ടീന പോള്‍ (30) ആണ് കഴിഞ്ഞ ദിവസം വൈകിട്ട് 8.50 നു കാര്ഡിഫ് ഹോസ്പിറ്റലില്‍ നിര്യാതയായത്.
2010 ല്‍ വിദ്യാര്‍ഥിയായി യുകെയില്‍ എത്തിയ ടീനയ്ക്ക് അഞ്ച് വര്ഷം മുന്‍പാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗത്തോട് ശക്തമായി പോരാടി 2013 ല്‍ പൂര്‍ണമായും സുഖം പ്രാപിച്ച ടീന 2015 ജനുവരിയില്‍ അങ്കമാലി സ്വദേശി സിജോയെ വിവാഹം ചെയ്തു. എന്നാല്‍ 2017 ല്‍ രോഗം വീണ്ടും ടീനയെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.
രോഗം പിടിമുറുക്കുമ്പോഴും എല്ലാ ചികിത്സകളേയും ചിരിക്കുന്ന പ്രകൃതമായിരുന്നു ടീനയ്‌ക്കെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. ടീനയുടെ മാതാവ് അന്ത്യ സമയത്ത് തുണയായി ഉണ്ടായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കാര്‍ഡിഫിലെ ടീനയുടെ സുഹൃത്തുക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല