ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ മലയാളി താരം ടിന്റു ലൂക്ക 2012 ലണ്ടന്‍ ഒളിമ്പിക്സിനു യോഗ്യതനേടി. വനിതാ വിഭാഗം 800 മീറ്റര്‍ സെമിയില്‍ മത്സരിച്ച ടിന്റുവിന് ഫൈനലിലേക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. 2.00.95 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയ ടിന്റുവിന് ഫൈനല്‍ യോഗ്യതാ മത്സരത്തില്‍ ആറാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ടിന്റുവിന്റെ ഈ സീസണിലെ മികച്ച സമയമാണിത്.
ഹീറ്റ്സ് നമ്പര്‍ രണ്ടില്‍ മത്സരിച്ച മലയാളിതാരത്തിന് ആറാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. എന്നാല്‍, ഒളിമ്പിക്സിനുള്ള ബി ക്വാളിഫിക്കേഷന്‍ സമയമായ 2.01.30 മറികടക്കാന്‍ ടിന്റുവിനു സാധിച്ചു. അതിലൂടെ ഒളിമ്പിക് യോഗ്യതയും. എന്നാല്‍, ദേശീയ റിക്കാന്‍ഡിനുടമയായ ടിന്റുവിന് തന്റെ മികച്ച സമയത്തിന്റെ അടുത്തെങ്ങും എത്താന്‍ സാധിച്ചില്ല. 1.59.17 ആണ് ടിന്റുവിന്റെ റിക്കാര്‍ഡ് സമയം. നിലവിലെ ചാമ്പ്യന്‍ ജമൈക്കയുടെ സെമന്യ 1.58.07 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കി ഫൈനലില്‍ എത്തി.
മറ്റൊരു മലയാളിതാരമായ രഞ്ജിത് മഹേശ്വരിക്ക് ഫൈനല്‍ യോഗ്യത നേടാന്‍ സാധിച്ചില്ല. പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ മൂന്ന് അവസരത്തിലും ഒളിമ്പിക് യോഗ്യതാ മാര്‍ക്കില്‍ തൊടാന്‍ രഞ്ജിത്തിനു കഴിഞ്ഞില്ല. ഇതോടെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അസ്തമിച്ചു. 2003 പാരിസ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം ലോംഗ് ജംപില്‍ ഇന്ത്യക്കുവേണ്ടി മലയാളിതാരം അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലം മാത്രമാണ് ഇന്ത്യയുടെ ലോകചാമ്പ്യന്‍ഷിപ്പിലെ ഇതുവരെയുള്ള നേട്ടം.
വനിതാ വിഭാഗം 200 മീറ്ററില്‍ ജമൈക്കയുടെ വെറോണിക്ക കാംബെല്‍ സ്വര്‍ണം നേടി. സീസണിലെ മികച്ച സമയമായ 22.22 സെക്കന്‍ഡിലാണ് ജമൈക്കന്‍ താരം 200 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. പുരുഷവിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ട് ഫൈനലില്‍ പ്രവേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല