1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2012

കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോകാന്‍ മിക്കവാറും മാതാപിതാകള്‍ക്ക് മടിയാണ് കാരണം കുട്ടികള്‍ അവരുടെ താളത്തിനോന്നും നില്ക്കില്ല. അവര്‍ അവരുടെ ഇഷ്ടത്തിനു നുള്ളിപ്പെറുക്കി കഴിച്ചു ഐസ്ക്രീമില്‍ കണ്ണും നട്ടിരിക്കും. തീരെ വയസു കുറഞ്ഞ കുട്ടികള്‍ അവിടെ എന്തൊക്കെ കാട്ടിക്കൂട്ടും എന്ന് നമുക്ക് ഊഹിക്കുവാന്‍ പോലും കഴിയുകില്ല. അത് പോലുള്ള വൃകൃതിയുള്ള കുഞ്ഞുങ്ങളെ എങ്ങനെ ഭക്ഷണം കഴിക്കാന്‍ പുറത്തു കൊണ്ട് പോകും അല്ലെ.. എന്നാല്‍ ചില കാരുങ്ങളില്‍ ശ്രദ്ധിച്ചാല്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം പുറത്ത് പോയി ഭക്ഷണം കഴിക്കാവുന്നതാണ്.

ശ്രദ്ധതിരിക്കുവാന്‍ എന്തെങ്കിലും കൊണ്ട് വരിക

കുട്ടികള്‍ വാശിപിടിക്കാതിരിക്കുവാന്‍ കയ്യില്‍ എപ്പോഴും ചെറിയ കളിപ്പാട്ടങ്ങള്‍ കരുതുക. അങ്ങിനെയാകുമ്പോള്‍ അവര്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കുകയില്ല. ഭക്ഷണം ഇഷ്ടപെട്ടില്ലെങ്കില്‍ കൂടി അടങ്ങി ഒതുങ്ങി മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കാതെ കളിപ്പാട്ടവും കയ്യില്‍ പിടിച്ചു ഇരുന്നു കൊള്ളും.

ലഘുഭക്ഷണം കൊണ്ട് വരിക

വാശി പിടിക്കുന്ന കുട്ടിയെ ശാന്തമാക്കാന്‍ അവനിഷ്ട്ടപ്പെട്ട സ്നാക്സ്‌ കയ്യില്‍ കരുതിയാല്‍ മതി. ഭക്ഷണം കഴിക്കുന്നത്‌ ഇഷ്ടമില്ലെങ്കില്‍ പോലും ഇത് പോലുള്ള ലഘു ഭക്ഷണങ്ങള്‍ വളരെ ഫലം ചെയ്യും.

ഒരു കളിയായി ഈ പോക്ക് കണക്കാക്കുക

ഭക്ഷണം കഴിക്കുവാന്‍ പോകുന്നത് സത്യത്തില്‍ ഒരു കളിയാണെന്നും അവിടെ പോയി ഇരിക്കേണ്ട വിധങ്ങള്‍ പാലിക്കേണ്ട മറ്റു കാര്യങ്ങള്‍ ഇവ നമുക്ക് പൊയന്റ്സ് നല്‍കും എന്നും പറഞ്ഞു വിശ്വസിപ്പിക്കുക. കളിയില്‍ ജയിച്ചു കഴിഞ്ഞാല്‍ സമ്മാനങ്ങള്‍ നല്‍കുക. ഇത് കുട്ടിയെ പുറത്തു നല്ല രീതിയില്‍ നടത്തിക്കാനുള്ള നല്ലൊരു സൂത്രമാണ്.

ഓഫ് പീക്കില്‍ സന്ദര്‍ശിക്കുക

തിരക്ക് അധികമില്ലാത്ത സമയത്ത് ഭക്ഷണം കഴിക്കാന്‍ പോകുക. അല്ലെങ്കില്‍ തിക്കിലും തിരക്കിലും പെട്ട് കുഞ്ഞു കരഞ്ഞു എന്ന് വരും. വലിയ ബഹളങ്ങള്‍ കുട്ടികളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

ശ്രദ്ധ തിരിപ്പിക്കുക

കുട്ടി ഇപ്പൊ കരയും എന്ന അവസ്ഥയില്‍ അവന്റെ ശ്രദ്ധ തിരിപ്പിക്കുക. പെട്ടെന്നു കസേരയില്‍ ഉയര്‍ത്തി നിര്‍ത്തുക . പുറത്തേക്കു കൊണ്ട് പോകുക.എന്തെങ്കിലും ചൂണ്ടിക്കാട്ടുക എന്നിവയെല്ലാം അവന്റെ ശ്രദ്ധ തിരിപ്പിക്കും. ഇത് നല്ല രീതിയില്‍ കൈകാര്യം ചെയ്യണം.

വേഗത്തില്‍ പെരുമാറുക

മാനസിക വിഷമം കുട്ടിക്ക് ഉണ്ടായി എന്ന് മനസിലാക്കാന്‍ നമുക്ക് വലിയ സമയം ഒന്നും വേണ്ട അതിനാല്‍ ആ അവസ്ഥയില്‍ നിന്നും കുട്ടിയെ പെട്ടെന്ന് മോചിപ്പിക്കുക. ചെറിയ തമാശയിലൂടെയോ അങ്ങിനെ എന്തെങ്കിലുമൊക്കെ പറഞ്ഞു വേഗത്തില്‍ വിഷയം മാറ്റുക.

നടക്കാന്‍ കൂട്ടുക

കാഴ്ചകള്‍ കാണാന്‍ ഇഷ്ട്ടപെടാത്ത കുട്ടികള്‍ ഉണ്ടാകില്ല ഇന്ന്. അതിനാല്‍ കുട്ടികളെ നടക്കുവാന്‍ കൊണ്ട് പോകുന്നത് അവന്റെ മാനസികാവസ്ഥ വല്ലാതെ മാറും. അതിനാല്‍ പുറത്തേക്കു കുട്ടികളെയും കൊണ്ട് ഒരു കുഞ്ഞു നടത്തം ഉറപ്പാക്കുക.

അഭിനന്ദിക്കുക

കുട്ടിയുടെ നല്ല രീതിയിലുള്ള പെരുമാറ്റം അഭിനന്ദിക്കപ്പെടെണ്ടതുണ്ട്. ഇത് അവനില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തും. മാത്രവുമല്ല ഇടയ്ക്കിടയ്ക്ക് അവനെ സ്നേഹത്താല്‍ തലോടുക എന്നിവയെല്ലാം ചെറിയ ചെറിയ മാറ്റങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കും.

മറ്റുള്ളവരുമായി ചേരാന്‍ അവസരം കൊടുക്കുക

ചിലപ്പോള്‍ മറ്റുകുടുംബങ്ങളിലെ കുട്ടികളുമായി കളിക്കാന്‍ താല്പര്യം കുട്ടി കാണിച്ചാല്‍ വേണ്ടെന്നു പറയരുത്. മറ്റുള്ളവരുമായി ഇടപഴകാന്‍ വിടുക. അവര്‍ അവരുടെതായ ലോകത്ത്‌ സന്തോഷത്താല്‍ ഇരിക്കട്ടെ.

പ്രശ്നങ്ങള്‍ ഉണ്ടാകില്ല എന്ന് കരുതാതിരിക്കുക

എപ്പോഴും മുന്‍കരുതല്‍ എടുക്കുക. ഇതു സമയം വേണമെങ്കിലും കുട്ടികള്‍ക്ക് അസ്വസ്ഥത തോന്നാം അതിനാല്‍ എല്ലാം നല്ല രീതിയില്‍ പോകും എന്ന് കരുതാതിരിക്കുക.

അറിയുന്ന റെസ്റ്റോറന്റ് തിരഞ്ഞെടുക്കുക

കുട്ടികളെ കൊണ്ട് പോകാം എന്ന് ഉറപ്പുള്ള റെസ്റ്റോറന്റ് തിരഞ്ഞെടുക്കുക. അറിയാവുന്നവര്‍ ആണെങ്കില്‍ പല രീതികളിലും അത് നമ്മെ സഹായിക്കും.

ഡോറിനു അടുത്ത് ഇരിക്കുക

മറ്റു പ്രശ്നങ്ങളില്‍ നിന്നൊഴിഞ്ഞു ഡോറിനടുത്ത് ഇരിക്കുക. ഇതിനാല്‍ പുറമെയുള്ള കാഴ്ചകള്‍ കുട്ടിക്ക് കിട്ടുകയും ചെയ്യും എന്നാല്‍ മറ്റു പ്രശ്നങ്ങള്‍ വരികയുമില്ല.

അഴിച്ചു വിടരുത്

കുട്ടി ഓടി നടക്കുന്നത് അനുവദിക്കരുത്. നമ്മുടെ ശ്രദ്ധ ഒരു നിമിഷം തെറ്റിയാല്‍ പല അപകടവും സംഭവിക്കാം. നമ്മുടെ അടുത്ത് നിന്നും മാറാതെ കുട്ടിയെ ഇരുത്തണം.

അവര്‍ക്ക് ഇഷ്ട്ടമുള്ളത് ഓര്‍ഡര്‍ ചെയ്യുക

അവര്‍ക്ക് ഇഷ്ടപെട്ട ഭക്ഷണം ഓര്‍ഡര്‍ ചെയ്യുക . ഇതിനാല്‍ ഭക്ഷണം കഴിക്കുന്നതില്‍ കുട്ടി താല്പര്യം കാണിക്കുകയും മറ്റു കാര്യങ്ങളില്‍ തല ഇടാതിരിക്കുകയും ചെയ്യും.

മെനു മുന്‍പേ പരിശോധിക്കുക

കുട്ടികള്‍ക്കിഷ്ടപെടാത്തത് മെനുവില്‍ നിന്നും നീക്കം ചെയ്യുഅകയോ അല്ലെങ്കില്‍ സ്പെഷ്യല്‍ ആയുള്ളവ കണ്ടെത്തുകയോ ചെയ്യാം. ഇത് കുട്ടിക്ക് സന്തോഷം നല്‍കും.

റിസര്‍വ്‌ ചെയ്യുക

തിക്കിലും തിരക്കിലും പെട്ട് പോകാതിരിക്കാന്‍ സൌകര്യപ്രദമായ ഒരിടം റിസര്‍വ്‌ ചെയ്യുക. കുട്ടികളെയും കൊണ്ട് കാത്തു നില്‍ക്കുക എന്നുള്ളതോന്നും നടക്കുന്ന കാര്യമല്ല.

കുട്ടികള്‍ക്കായി പ്രത്യേകം പാനീയങ്ങള്‍ വാങ്ങിക്കൊടുക്കുക

കുട്ടികള്‍ക്ക് കുടിക്കാവുന്ന പാനീയങ്ങള്‍ പ്രത്യേകം വാങ്ങി കൊടുക്കുക. അതിനാല്‍ അവര്‍ സ്പെഷ്യല്‍ ആണ് എന്നൊരു തോന്നല്‍ ഉണ്ടാക്കാന്‍ സാധിക്കും.

കുട്ടികള്‍ ചിതറിച്ച ഭക്ഷണം ഇട്ടിട്ടു പോകാതിരിക്കുക

മിക്കവാറും എല്ലാ കുട്ടികളും ഭക്ഷണം കഴിച്ചാല്‍ എല്ലായിടത്തും ആക്കും. അതിനാല്‍ ഒതുക്കി കഴിപ്പിക്കുവാനോ അല്ലെങ്കില്‍ തെറിച്ചു പോയ ഇടങ്ങളില്‍ ജീവനക്കാരുടെ ശ്രദ്ധ ക്ഷണിക്കുവനോ ശ്രമിക്കുക.

എന്ത് കഴിച്ചാലും ബില്ല് ചോദിക്കുക

കുട്ടി പ്രശനം ഉണ്ടാക്കുന്നതിനു മുന്‍പ്‌ ബില്ലടച്ചു അവിടെ നിന്ന് രക്ഷപെടാന്‍ ഇത് സഹായിക്കും. അസ്വസ്ഥത തോന്നിയാല്‍ അപ്പോള്‍ തന്നെ ബില്ലടച്ചു പുറത്തിറങ്ങിയാല്‍ കാര്യങ്ങള്‍ പിന്നെയും വരുതിയിലാക്കാവുന്നതെ ഉള്ളൂ.

നല്ല തുക ടിപ്പ് ആയി നല്‍കുക

നല്ല രീതിയില്‍ ഭക്ഷണം ലഭിച്ചാല്‍ ഉറപ്പായും കുറച്ചു കൂടുതല്‍ തുക ടിപ്പ് ആയി നല്‍കുക. അടുത്ത പ്രാവശ്യം നിങ്ങളുടെ കുട്ടി തകരാര് ഉണ്ടാകുമ്പോള്‍ ജീവനക്കാര്‍ നമ്മളെ സഹായിക്കും.

നിരന്തരം ശ്രമിക്കുക

പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തന്നെ നിരാശപെടാതെ കാര്യങ്ങള്‍ കയ്യിലോതുക്കുവാന്‍ ശ്രമിക്കുക. ഒരിക്കല്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.