1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2011

വാര്‍ദ്ധക്യം ഒരു വല്ലാത്ത അവസ്ഥ തന്നെയാണ്. ആര്‍ക്കും തങ്ങളെ വേണ്ടാതാകുന്നുവെന്ന് തോന്നല്‍ ഉണ്ടാകുന്നത് വാര്‍ദ്ധക്യത്തിലാണ്. അതൊരു തോന്നല്‍ മാത്രമാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നായിരിക്കും ഉത്തരം. കാരണം മിക്കവാറും വീടുകളിലും പ്രായമായവര്‍ അവഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍ വാര്‍ദ്ധക്യ കാലത്തെ പ്രശ്നങ്ങളെ മറികടക്കാനുള്ള വഴികളെക്കുറിച്ചാണ് എല്ലാവരും ആലോചിക്കുന്നത്.

നിങ്ങള്‍ ജോലിയില്‍നിന്ന് വിരമിച്ചാലുടന്‍ അങ്ങേയറ്റം നിരാശയോടെ ജീവിതത്തെ കാണേണ്ടതില്ല എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദരും മനഃശാസ്ത്രജ്ഞരും വെളിപ്പെടുത്തുന്നത്. കാരണം ജോലിയില്‍നിന്ന് വിരമിച്ചശേഷമാണ് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ജീവിതം തുടങ്ങുന്നത്. ഇത്ര ശാന്തസുന്ദരമായ ജീവിതംതന്നെയല്ലേ നിങ്ങള്‍ കൊതിച്ചിരുന്നതെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരിക്കണം നിങ്ങളുടെ വിശ്രമജീവിതം. എങ്ങനെയൊക്കെ ആരോഗ്യത്തോടെ ഇരിക്കാമെന്നതിനുള്ള ചില നിര്‍ദ്ദേശങ്ങളാണ് ഇവിടെ നല്‍കുന്നത്.

നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുക

നിരന്തരം നിങ്ങളെ പരിശോധിച്ചുകൊണ്ടിരിക്കണം എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. നിങ്ങള്‍ ഇടയ്ക്കിടക്ക് ആശുപത്രിയില്‍ പോണം എന്നല്ല അതിനര്‍ത്ഥം. എന്നാല്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടായെ പറ്റൂ. അല്ലാതെ ചുമ്മാതെ പ്രായമായി ഇനി എന്ത് നോക്കാന എന്ന മട്ടില്‍ വീട്ടിലിരിക്കരുത് എന്നാണ് പറയുന്നത്. നിങ്ങളുടെ കാഴ്ച പരിശോധിക്കണം. നിങ്ങളുടെ പ്രഷറും ഷുഗറും പരിശോധിക്കണം. ഇടയ്ക്ക് ക്യാന്‍സര്‍ ടെസ്റ്റ് നടത്തണം.

പ്രായമായവര്‍ക്ക് കാലുകള്‍ പ്രധാനമാണ്

കാലുകള്‍ എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ പ്രായമായവര്‍ക്ക് കാലുകള്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഒന്നാമത് ചെറുപ്പത്തില്‍ നിങ്ങളുടെ കാലുകള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ അത് അമ്മയോ അച്ഛനോ നോക്കും. എന്നാല്‍ പ്രായമാകുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് നോക്കും എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. അതുകൊണ്ടുതന്നെ സ്വന്തമായി ജീവിക്കാന്‍ ഏറ്റവും ആവശ്യമുള്ളത് കാലുകളാണ് എന്ന് തിരിച്ചറിഞ്ഞ് കാലുകള്‍ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കുക.

പ്രതിരോധ ശക്തി സംഭരിക്കുക

പ്രതിരോധ ശക്തി സംഭരിക്കുകയെന്നതും പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. അസുഖങ്ങളില്‍നിന്ന് മാറിനില്‍ക്കാനുള്ള മുന്‍കരുതലായി അതിനെ കാണാവുന്നതാണ്.

നടക്കുക

എല്ലാ പ്രായക്കാരോടും പറയുന്ന കാര്യമാണ് കൂടുതല്‍ നടക്കുകയെന്നത്. പത്ത് മണിക്കൂറിലധികം നിങ്ങള്‍ ഇരിക്കാനും കിടക്കാനുമെല്ലാം ചെലവഴിക്കുന്നുണ്ട്. എന്നാല്‍ നടക്കാനും സമയം ചെലവഴ%

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.