വിശേഷദിവസങ്ങളുടെ പിറ്റേന്ന് തലവേദന പുരുഷന്മാരില് ബഹുഭൂരിപക്ഷത്തിന്റെയും പ്രശ്നമാണ്. തലേന്ന് കഴിച്ചതിന്റെ ഹാംഗ് ഓവര്‍ മാറിയില്ല എന്നാവും പറയുക. എന്നാല്‍, ഈ ഹാംഗ് ഓവറിന്റെ കാരണങ്ങള്‍ എന്താണെന്നറിയാമോ? ശരീരത്തിലുണ്ടാകുന്ന ഡീഹൈഡ്രേഷന് തന്നെയാണ് പ്രധാന കാരണം. ആല്‍ക്കഹോളില്‍ അടങ്ങിയിരിക്കുന്ന എത്തനോള്‍ ഒരു നിര്‍ജലീകരണ വസ്തുവാണ്. അത് കൂടുതലായി ഉള്ളില്‍ ചെല്ലുമ്പോള്‍ നിര്‍ജലീകരണവും കൂടും. അങ്ങനെ ഡീഹൈഡ്രേഷന് വരുമ്പോഴാണ് തലവേദനയും തലക്കനവും ഒക്കെ തോന്നുക. വെള്ളമടിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളൊന്നും ആരും ചിന്തിക്കാറില്ല. അതിന്റെ ഫലം അനുഭവിക്കുന്നതോ അടുത്ത ദിവസവും.
എത്തനോള്‍ കൂടുതലായി കണ്ടുവരുന്നത് റെഡ് വൈനുകളിലും ബ്രാന്‍ഡി, വിസ്കി, ബോര്‍ബണ്‍ പോലുള്ള മദ്യങ്ങളിലുമാണ്. റം, വോഡ്ക തുടങ്ങിയ നിറം കുറഞ്ഞ മദ്യത്തില്‍ എത്തനോള്‍ അധികമില്ലാത്തതുകൊണ്ടാണ് അത് കഴിക്കുമ്പോള്‍ തലവേദനയും കുറയുന്നത്.
ഹാംഗ് ഓവറിന്റെ ശക്തി കുറയ്ക്കുന്നതിനിതാ ചില പൊടിക്കൈകള്‍:
വെറുംവയറ്റില്‍ കുടിക്കരുത്. മദ്യം കഴിക്കുന്നതിനു മുന്‍പ് പാസ്ത പോലുള്ള കട്ടിയുള്ള ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം. ഒരു ഗ്ളാസ് ക്രീം മില്ക്കായാലും നല്ലതാണ്.
സുഹൃത്തുക്കള്‍ക്കൊപ്പം ഒരു കുപ്പി മദ്യം എന്ന കണക്കില്‍ കുടിക്കരുത്. സ്വന്തം കൈയിലെ കാശുമുടക്കി തനിക്ക് ആവശ്യമുള്ള മദ്യം മാത്രം വാങ്ങി കുടിക്കുക. സുഹൃത്തുക്കള്ക്കൊപ്പമാകുമ്പോള് അളവില്‍ കൂടുതല്‍ കഴിച്ചുപോകുന്നത് ഒഴിവാക്കാനാണിത്.
വോഡ്്കയോ ജിന്നോ കഴിക്കാന്‍ ശ്രദ്ധിക്കണം.
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് രണ്ട് ഗ്ളാസ് വെള്ളം കുടിക്കണം. ഫ്രഷ് ജ്യൂസായാലും ഉത്തമമാണ്.
ചായ, കാപ്പി പോലുള്ള ഉത്തേജന പാനീയങ്ങള്‍ കഴിവതും ഒഴിവാക്കണം. പഴം കഴിക്കുന്നത് ശരീരത്തിലെ പൊട്ടാഷ്യം തിരിച്ചു പിടിക്കാന്‍ ഉത്തമമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല