മറവി കൂടപ്പിറപ്പായി ഉള്ളവരാണ് നാമെല്ലാം. എല്ലാ ദിവസവും ഏതെങ്കിലും രീതിയിലുള്ള മറവികള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. സാധനങ്ങള്‍ എവിടെയാണ് വെച്ചതെന്ന് മറക്കുക, രാത്രി കിടക്കുന്നതിനു മുമ്പ് ലൈറ്റുകളെല്ലാം ഓഫ് ചെയ്തു, കതകുകള്‍ പൂട്ടി എങ്കിലും അവ ചെയ്തിരുന്നോ എന്ന ശങ്ക, ഇവ നമ്മള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകാറുണ്ട്.
എന്നാല്‍ ഇങ്ങനെയൊന്ന് ഇതുവരെ എന്റെ ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല, എന്റെ ഓര്‍മ്മ ശക്തി അത്രയ്ക്ക് കൂടുതലാണ് എന്നാണ് പറയുന്നതെങ്കില്‍ ഡിസംബര്‍ ഒന്നിലെ വാര്‍ഷിക ഓര്‍മ്മശക്തി മത്സരം നിങ്ങള്‍ക്കുള്ളതായിരുന്നു, ഓര്‍മ്മ ശക്തി പരീക്ഷിക്കുന്നതിനുള്ള വിവിധ മത്സരങ്ങള്‍ ഇതിന്റെ ഭാഗമായി നടന്നു.
നിങ്ങളുടെ ഓര്‍മ്മ ശക്തിയും ഇവരെപ്പോലെ വര്‍ദ്ധിപ്പിക്കണമെന്നാഗ്രഹിക്കുന്നെങ്കില്‍ ജീവിതത്തില്‍ എളുപ്പത്തില്‍ വളര്‍ത്തി കൊണ്ടുവരാവുന്ന ഇരുപത് കാര്യങ്ങള്‍ ചെയ്താല്‍ മതി. എത്ര വലിയ നമ്പരും ഓര്‍ത്തരിക്കുന്നതിനും പ്രധാനപ്പെട്ട ദിവസങ്ങള്‍ മറന്നു പോകാതിരിക്കുന്നതിനും താന്‍ വെച്ച സാധനങ്ങള്‍ എവിടെയാണ് വെച്ചതെന്നോര്‍ത്ത് ദിവസം പാഴാക്കുന്നവര്‍ക്ക് അതില്‍ നിന്നും രക്ഷപ്പെടുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഇതിലുണ്ട്.
പലരും ദിവസത്തിന്റെ ഭൂരിഭാഗം സമയവും പാഴാക്കുന്നത് സാധനങ്ങള്‍ തിരക്കിയാണ്. ഇതു മാറുന്നതിനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗം സാധനങ്ങള്‍ ഒരിടത്തുതന്നെ വെയ്ക്കുക എന്നതാണ്. താക്കോലും മറ്റും ഇങ്ങനെ വെയ്ക്കുന്നത് രാവിലെകളില്‍ അവ അന്വേഷിച്ചു കളയാനുള്ള സമയം ലാഭിക്കാന്‍ സഹായിക്കും
നമ്പരുകളെ ചെറുതാക്കി ഓര്‍മ്മയില്‍ സൂക്ഷിക്കുക. ഉദാഹരണത്തിന് 33987643134509 എന്ന സംഖ്യയെ 33 98 76 43 13 45 09 എന്ന് ഓര്‍മ്മയില്‍ സൂക്ഷിച്ചാല്‍ പെട്ടന്ന് ഓര്‍ത്തിരിക്കന്‍ സാധിക്കും. ഒന്നിനെയും കുത്തി നിറച്ചതു പോലെ ഓര്‍ത്തിരിക്കരുത്. കുത്തിനിറച്ചതു പോലെ സൂക്ഷിക്കുന്നത് പഠിക്കാതിരിക്കുന്നതിന് തുല്യമാണ്. അതിനാല്‍ പഠിക്കുന്ന കാര്യങ്ങള്‍ അടുക്കുകളായി മനസില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക.
കാര്യങ്ങളെ ഒരു ക്യൂ പോലെ ഓര്‍ത്തിരിക്കുക. ഓരോ ദിവസവും ഓരോ സമയത്തും ചെയ്യാനുള്ള കാര്യങ്ങളെ മുന്‍ഗണനാ ക്രമത്തില്‍ മനസില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക. കാര്യങ്ങള്‍ ഓര്‍മ്മയിലെത്താന്‍ ഇത് സഹായിക്കും.
ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് ഓര്‍മ്മ ശക്തിയെ വര്‍ദ്ധിപ്പിക്കും. ഒരാളുടെ പേരോര്‍ത്തിരിക്കാന്‍ ആ പേരിനെ അയാളുടെ മുഖവുമായി ബന്ധപ്പെടുത്തി മനസില്‍ സൂക്ഷിക്കുക. അല്ലെങ്കില്‍ ആ പേരുമായി ബന്ധമുള്ള എന്തെങ്കിലും വസ്തുവുമായി അതിനെ സൂക്ഷിക്കുന്നതും ഉചിതമാണ്. കാര്യങ്ങളെ അര്‍ത്ഥവത്താക്കുക. ഓര്‍മ്മയിലിരിക്കാന്‍ എളുപ്പത്തിന് കാര്യങ്ങളെ അര്‍ത്ഥവത്താക്കുന്നത് അവ ഓര്‍ത്തിരിക്കാന്‍ സഹായകമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല