1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2012

ശാരീരികമായി നാം വ്യായാമങ്ങള്‍ ചെയ്തു നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നവര്‍ ഏറെയാണ് എന്നാല്‍ തലച്ചോറിന്റെ ആരോഗ്യം നില നിര്‍ത്തുന്ന കാര്യം നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ല എന്നാകും മിക്കവരുടെയും ഉത്തരം. സത്യത്തില്‍ തലച്ചോറാണ് നമ്മുടെ ശരീരത്തെതന്നെ നിയന്ത്രിക്കുന്നത്‌ തന്നെ അപ്പോള്‍ പിന്നെ എങ്ങിനെ നമുക്ക് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താം വ്യായാമം. ശാരീരികമായ വ്യായാമങ്ങള്‍ നമ്മുടെ ശരീരത്തിന്റെ കൊഴുപ്പ് മാത്രമല്ല കുറക്കുക. തലച്ചോറിലേക്ക് രക്തചംക്രമണം കൂട്ടുന്നതിനു വ്യായാമങ്ങള്‍ നമ്മെ സഹായിക്കുന്നു. രക്തം കൂടുതല്‍ ഒഴുകുന്നത്‌ തലച്ചോറിനെ ഉദ്ദീപിപ്പിക്കും. കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ഇത് കാരണമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. നടത്തം, ഗാര്‍ഡനിംഗ്,സൈക്ലിംഗ് എന്നിങ്ങനെ ചെറിയ കാര്യങ്ങള്‍ പോലും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നുണ്ട്.

സഞ്ചരിക്കുമ്പോഴും ചിന്തിക്കുക

സഞ്ചരിക്കുമ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനു സഹായിക്കും. ഉദാഹരണത്തിന് ട്രാഫിക്‌ സിഗനിലെ പട്ടി ഓര്‍ക്കുക,പഴയ ഓര്‍മ്മകള്‍ പോടീ തട്ടി വയ്ക്കുക എന്നിങ്ങനെ.

മെഡിറ്ററെനിയന്‍ ഡയറ്റ്‌ ശീലമാക്കുക

കുറഞ്ഞ കൊഴുപ്പ് ഉപയോഗിക്കുന്ന മെഡിറ്ററെനിയന്‍ ഡയറ്റ്‌ അല്‍ഷിമേഴ്സ് തുടങ്ങിയ രോഗങ്ങള്‍ക്ക് എതിരെ സംരക്ഷണം നല്‍കും . ഈ ഡയറ്റ്‌ തലച്ചോറിന്റെ ആരോഗ്യത്തിനു മികച്ചതാണെന്നാണ് പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്.

ബെറികള്‍ കഴിക്കുക

പഴമായ ബെറി കഴിക്കുന്നത്‌ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. ബ്ലൂബെറി പഴമാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്. ആന്റിഒക്സിടന്സിന്റെ ഉയര്‍ന്ന സാന്നിധ്യമാണ് ഈ പഴങ്ങളെ അമൂല്യമാക്കി മാറ്റുന്നത്. പൂരിതമായ കൊഴുപ്പ് മാത്രം ഉപയോഗിക്കുക. കൊഴുപ്പ് കുറഞ്ഞ എന്നാ മാത്രം ഉപയോഗിക്കുക . ഇല്ലെങ്കില്‍ ആര്ട്ടറികളില്‍ കൊഴുപ്പടിഞ്ഞ് തടസമുണ്ടാക്കുകയും അത് വഴി അല്‍ഷിമേഴ്സ് ഉണ്ടാകുകയും ചെയ്യും.

ഗ്ലൂക്കോസ്

കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന ഗ്ലൂക്കോസിന്റെ അളവ് ശ്രദ്ധിക്കുക. സാധാരണ ബ്രെഡ്‌,പാസ്ത,പോരിട്ജ്,പള്‍സസ് തുടങ്ങിയ ഭക്ഷണങ്ങള്‍ പതിയെ ആണ് ഗ്ലൂക്കോസ് തുറന്നു വിടുകയുള്ളൂ. വരുത പലഹാരങ്ങളും കേക്കുകളും തലച്ചോറിനു അത്ര നല്ലതല്ല. നട്സ് കഴിക്കുക. വാല്‍നട്ട് ബദാം തുടങ്ങി കായ്‌കള്‍ കഴിക്കുന്നത്‌ തലച്ചോറിന്റെ
ആരോഗ്യത്തിനു നല്ലതാണ്. ഇവ ആന്റി ഒക്സിടന്‍സ്‌ നിറഞ്ഞവയാണ്

ശുദ്ധജല മത്സ്യം കഴിക്കുക

ശുദ്ധജല മത്സ്യങ്ങള്‍ ഒമേഗ 3 എന്നാ ഫാറ്റി ആസിഡ്‌ ലഭിക്കുന്നതിനു കാരണമാകും. ഇത് മസ്തിഷക്കാരോഗ്യത്തിനു ഗുണകരമാണ്.

തലക്കടി വാങ്ങാതെ നോക്കുക

തലയില്‍ ഏതെങ്കിലും തരത്തിലുള്ള ആഘാതം സംഭവിക്കുന്നത് തലച്ചോറിനെ ബാധിക്കും. ഇത് ഒരു പക്ഷെ അല്‍ഷിമേഴ്സ് വരെ വരുത്തി വയ്ക്കും.

ഭാരം നിയന്ത്രിക്കുക

ഭാരം നിയന്ത്രിക്കുന്നത്‌ നമ്മുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു തുല്യമാണ്. കൊളസ്ട്രോള്‍,ബ്ലഡ്‌ പ്രഷര്‍ എന്നിവയുടെ അമിത സാന്നിധ്യം തലചോര്നു പ്രശങ്ങള്‍ കൊണ്ട് വരും.

നന്നായി ഉറങ്ങുക ,വെള്ളം കുടിക്കുക ‌

ഉറക്കം തലച്ചോറിനു അത്യാവശ്യമാണ്. വിശ്രമം എന്ന് പറയാനാകില്ല എങ്കിലും ഒരളവു വരെ തലച്ചോറിനെ വിശ്രമത്തിലേക്ക് നയിക്കാന്‍ ഉറക്കത്തിനു സാധിക്കും. വെള്ളം കുടിക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിനു ഗുണകരമാണ് എന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ചോക്ലേറ്റ്‌ കഴിക്കുക

ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്ലാവനോയിട് എന്ന ഘടകം രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ ചോക്ലേറ്റ്‌ പ്രേമികള്‍ക്ക് ഇനി സന്തോഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.