സാബു ചുണ്ടക്കാട്ടില്‍
ഷെഫീല്‍ഡ്: ഷെഫീല്‍ഡ് കേരള കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ അല്‍ഫോനസാമ്മയുടെയും സംയുക്ത തിരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷവും ഈ മാസം 21ന് നടക്കും. ഷെഫീല്‍ഡ് സെന്റ് പാട്രിക് കാത്തലിക് ചര്‍ച്ചില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷം ഉച്ചയ്ക്ക് 1.30ന് കൊടിയേറ്റുന്നതോടെ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് പ്രസുദേന്തി വാഴ്ച. 2.30ന് നടക്കുന്ന തിരുനാള്‍ കുര്‍ബാനയില്‍ ഫാ. തോമസ് മുഖച്ചിറയില്‍ മുഖ്യകാര്‍മികനാകും. ഫാ. തോമസ് മടുക്കമൂട്ടില്‍ സന്ദേശം നല്‍കും.
തുടര്‍ന്ന് പ്രദക്ഷിണം നടക്കും. വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തില്‍ നിരവധി കൊടിതോരണങ്ങളും മുത്തുക്കുടകളും പൈപ്പ് ബാന്‍ഡും അകമ്പടി സേവിക്കും. വൈകിട്ട് ആറിന് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷവും കലാസന്ധ്യയും അരങ്ങേറും. രാത്രി എട്ടിന് സ്‌നേഹവിരുന്നോടെ പെരന്നാള്‍ ആഘോഷങ്ങള്‍ക്കു സമാപനമാകും. പെരുന്നാളിലും കലാപരിപാടികളും സംബന്ധിക്കുവാന്‍ എല്ലാ വിശ്വാസികളെയും ഫാ#് ബിജു കുന്നക്കാട്ട് സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല