1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2012

ജീവിക്കാന്‍ കൈകള്‍ ആവശ്യമില്ലന്നതാണ് ടിഷ നമുക്ക് നല്‍കുന്ന പാഠം. കൈയ്യും കാലുമുളള ഒരു സാധാരണ മനുഷ്യന്‍ ചെ്യ്യുന്നതെല്ലാം ടിഷയും ചെയ്യും. കാര്‍ ഡ്രൈവ് ചെയ്യുന്നത് മുതല്‍ ഭക്ഷണം കഴി്ക്കുന്നത് വരെ. എന്നാല്‍ മറ്റുളളവരില്‍ നിന്ന് ടിഷയ്ക്ക് ഒരു വ്യത്യാസമുണ്ട്. ഇതൊന്നും ടിഷ ചെയ്യുന്നത് കൈകൊണ്ട് അല്ലെന്ന് മാത്രം.

ടിഷയുടെ ജീവിതം ഒരു പോരാട്ടമാണ്. വികലാംഗയായി ജനിച്ച ലോകത്ത് നിലനില്‍പ്പിനായി നടത്തിയ പോരാട്ടം. ജന്മന രണ്ട് കൈകളും ഇല്ലാത്ത ടിഷ മിസൗറിയിലാണ് ജനിച്ചത്. ടിഷയുടെ അച്ഛന്‍ ജോര്‍ദാന്‍ സ്വദേശി ആയിരുന്നു. എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ കുറച്ചുകാലമേ ടിഷ ജീവിച്ചുളളൂ, പിന്നീട് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. വികലാംഗയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒന്നും ചെയ്യാനില്ലായിരുന്നു. പ്രത്യേകിച്ചും മൂന്നാം ലോക രാജ്യത്ത് നിന്ന് വന്ന എന്നേ പോലൊരു യുവതിക്ക്. പിന്നീട് ടിഷ നടത്തിയത് ഒരു പോരാട്ടമായിരുന്നു. അതിന് കടപ്പെട്ടിരിക്കുന്നത് സ്വന്തം മാതാവിനോടും. അമേരിക്ക പോലൊരു രാജ്യത്ത് ആരേയും ആശ്രയിക്കാതെ ജീവിക്കാന്‍ ടിഷയെ പഠിപ്പിച്ചത് അമ്മയാണ്. സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ തൊട്ട് വീട്ട് കാര്യങ്ങള്‍ ചെയ്യാന്‍ വരെ ടിഷ അമ്മയില്‍ നിന്ന് പഠിച്ചു.

എ്ല്ലാത്തിനും ടിഷയെ സഹായിച്ചത് നിശ്ചയദാര്‍ഡ്യവും. ഒരി്ക്കലും തന്റെ പോരായ്മയെ ഓര്‍ത്ത് ദുഖിച്ചിരുന്നിട്ടില്ലെന്ന് ടിഷ പറയുന്നു. ഇപ്പോള്‍ സ്വന്തമായി കാര്‍ ഡ്രൈവ് ചെയ്യാനും എഴുതാനും എല്ലാം ടിഷ പഠിച്ചു കഴിഞ്ഞു. പാചകം മാത്രമാണ് കുറച്ച് പ്രയാസമായി തോന്നിയിട്ടുളളതെന്ന് ടിഷ പറയുന്നു. കാല്‍ ഉപയോഗിച്ചാണ് എല്ലാ കാര്യങ്ങളും ഈ മിടുക്കി ചെയ്യുന്നത്. ഇടത്തേ കാലിനേക്കാള്‍ വലത്തേ കാലിന് അല്‍പ്പം നീളക്കുറവ് ഉണ്ട്. ചെറുപ്പത്തില്‍ വലത്തെ കാല്‍ മുറിച്ച് കളയണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നെങ്ക്ിലും അമ്മയാണ് സമ്മതിക്കാതിരുന്നത് എന്ന് ടിഷ ഓര്‍ക്കുന്നു.

കഴിഞ്ഞ വര്‍ഷം സെന്റ് ലൂയിസ് കമ്മ്യൂണിററി കോളേജില്‍ നിന്ന് ഗ്രാഫിക് ഡിസൈനിംഗില്‍ ടിഷ തന്റെ ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. ചിത്ര രചനയാണ് ടിഷയുടെ ഇഷ്ട ജോലി. എന്നാല്‍ സമൂഹം അത്ര വിശാല മനസ്ഥിതി ഉളളവരല്ലെന്നാണ് ടിഷയുടെ അനുഭവം. കൈയ്യില്ലാത്തതിനാല്‍ ഒരു ജോലി ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. യുട്യൂബില്‍ തന്റെ കഴിവുകള്‍ തെളിയിക്കുന്ന ഒരു വീഡിയോ നിര്‍മ്മിച്ച് ഇടാനാണ് ടിഷയുടെ അടുത്ത നീക്കം. തന്നെ പോലുളള നിരവധി വികലാംഗര്‍ക്ക് ഇതൊരു പ്രചോദനമാകുമെന്നും ടിഷ കരുതുന്നു.

ടിഷയുടെ യൂട്യൂബ് വീഡിയോ പേജ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.