സ്വന്തം ലേഖകന്‍: ഒന്നാമന്റെ ഭാഗ്യദോഷം തീര്‍ക്കാന്‍ ടൈറ്റാനിക് 2 വരുന്നു; ആഡംബര കപ്പന്‍ ഭീമന്റെ കന്നിയാത്ര 2020ല്‍. ഒരു നൂറ്റാണ്ടു മുന്പ് മഞ്ഞുമലയിലിടിച്ചു മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അതേ മാതൃകയില്‍ മറ്റൊന്നു നിര്‍മിക്കുന്നു. ടൈറ്റാനിക് രണ്ട് എന്നു പേരിട്ടിരിക്കുന്ന കപ്പല്‍ 2020ല്‍ കന്നിയാത്ര നടത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ടൈറ്റാനിക് രണ്ടിന്റെ നിര്‍മാണം ചൈനയിലാണു നടക്കുന്നത്. ഓസ്‌ട്രേലിയന്‍ കന്പനിയായ ബ്ലൂ സ്റ്റാര്‍ ലൈന്‍ ആണ് ഓര്‍ഡര്‍ നല്കിയിരിക്കുന്നത്.
നീറ്റിലിറക്കുന്‌പോള്‍ അന്നത്തെ ഏറ്റവും വലിയ യാത്രാക്കപ്പലായിരുന്നു ആദ്യ ടൈറ്റാനിക്. 1912 ഏപ്രില്‍ പത്തിനാണ് കന്നിയാത്ര തുടങ്ങിയത്. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് യാത്രതിരിച്ച കപ്പല്‍ അഞ്ചാംദിനം മുങ്ങി. 1500ലധികം പേര്‍ മരിച്ചു. വീണ്ടുമൊരു മഞ്ഞുമല ദുരന്തം ഒഴിവാക്കാനായി ആധുനിക റഡാര്‍, സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകുമെന്നതൊഴിച്ചാല്‍ പുതിയ കപ്പലിന് പഴയതില്‍നിന്നു കാര്യമായ വ്യത്യാസം ഉണ്ടാവില്ല.
കാബിനുകളുടെ ഡിസൈന്‍ അടക്കം പഴയ കപ്പലിന്റേതാണ്. ആദ്യ കപ്പലിലുണ്ടായിരുന്നത് 2400 യാത്രക്കാരും 900 ജോലിക്കാരുമായിരുന്നു. ഇത്രയും പേര്‍ രണ്ടാം കപ്പലിലുമുണ്ടാകും. ടിക്കറ്റ് ക്ലാസുകള്‍ പോലും സമാനമാണ്. കന്നിയാത്രയും സതാംപ്ടണില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 കോടി ഡോളറാണ് പുതിയ കപ്പലിന്റെ നിര്‍മാണ ചെലവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല