ടൈറ്റാനിക് കപ്പല്‍ ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തിന് ദുരന്തരംഗത്തേക്കു പഴയ സ്മരണകളുണര്‍ത്തി മറ്റൊരു കപ്പല്‍ യാത്ര. ടൈറ്റാനിക്കില്‍ അന്നു യാത്ര ചെയ്തിരുന്ന അത്രയും പേരുമായിത്തന്നെ ദുരന്തരംഗത്തെത്തുന്ന കപ്പലില്‍ എല്ലാം പഴയ കാലഘട്ടത്തിന്റെ പുനരാവിഷ്കരണമാണ്.
എംഎസ് ബാള്‍മൊറാല്‍ എന്ന ആധുനിക ‘ടൈറ്റാനിക് സതാംപ്ടണ്‍ തുറമുഖത്തുനിന്ന് അറ്റ്ലാന്റിക് കടലിലെ ദുരന്തസ്ഥലത്തേക്കു യാത്രതിരിച്ചു. ടൈറ്റാനിക്കില്‍ അന്ന് 1,309 യാത്രികരും ജീവനക്കാരുമടക്കം 2228 പേരാണ് ഉണ്ടായിരുന്നത്. ബാള്‍മൊറാലിലും കൃത്യം അത്രയും യാത്രക്കാരെയാണു കയറ്റിയിരിക്കുന്നത്.
മഞ്ഞുമലയില്‍ ഇടിച്ച ടൈറ്റാനിക് 1912 ഏപ്രില്‍ 15നു പുലര്‍ച്ചെ 2.20ന് ആണു മുങ്ങിയത്. ബാള്‍മൊറാല്‍ കൃത്യം അതേ സ്ഥലത്തെത്തി 14നു രാത്രി ദുരന്തത്തിന്റെ അനുസ്മരണച്ചടങ്ങു നടത്തും. ആ ദിവസങ്ങളില്‍ കപ്പലിലെ ഭക്ഷണവും സംഗീതവുമെല്ലാം ടൈറ്റാനിക്കിലെ പോലെയായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല