സ്വന്തം ലേഖകന്‍: ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയില്‍ ചരിത്രമെഴുതാന്‍ ടൈറ്റാനിക് വീണ്ടുമെത്തുന്നു. ലോകമെമ്പാടും ബോക്‌സ് ഓഫീസില്‍ തരംഗമായ ടൈറ്റാനിക് പുറത്തിറങ്ങി 20 വര്‍ഷം പിന്നിടുമ്പോള്‍ രണ്ടാമതും ചിത്രം തിയറ്ററിലെത്തിക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ ട്രെയിലറും ഇറക്കിയിട്ടുണ്ട്.
ലോകസിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ടെറ്റാനിക് പുറത്തിറങ്ങിയതിന്റെ 20 വാര്‍ഷികാഘോഷവേളയിലാണ് ചിത്രം ന്നെ ടൈറ്റാനിക്കിന്റെ ജനപ്രീതി വ്യക്തമായിരുന്നു. ദുരന്തമുഖത്തും പ്രണയത്തിന്റെ തീവ്രത ചോര്‍ന്നു പോകാതെ പ്രേക്ഷക മനം കീഴടക്കിയ നേടിയ ജാക്കും റോസും വീണ്ടും ബിഗ് സ്‌കീനിലേക്കെത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ടൈറ്റാനിക്ക്.
ഡോള്‍ബി അറ്റ്‌സ്‌മോസ് സാങ്കേതിക വിദ്യക്കൊപ്പം ടുഡിയിലും 3ഡിയിലും ചിത്രം ഇത്തവണ ചിത്രം കാണാം. ജെയിംസ് കാമറൂണ്‍ തന്നെയാണ് അണിയറയില്‍. 1912 ലെ ടൈറ്റാനിക്ക് കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം 11 ഓസ്‌ക്കാര്‍ പുരസ്‌ക്കാരവും നേടിയിരുന്നു. ലിയോനാര്‍ഡോ ഡികാപ്രിയോ, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1997 നവംബര്‍ 18നായിരുന്നു ചിത്രം പുറത്തിറങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല