1997 ല്‍ ലോകം കണ്ട മെഗാ ബ്ലോക്ബസ്റ്റര്‍ ചിത്രമായിരുന്നു ടൈറ്റാനിക്. വര്‍ഷങ്ങള്‍ക്കു ശേഷം ഇതാ വീണ്ടും ജാക്കിന്‍റേയും റോസിന്‍റേയും നഷ്ടപ്രണയത്തിന്‍റേയും തകര്‍ന്ന ഒരു സ്വപ്നത്തിന്‍റേയും കഥയുമായി ടൈറ്റാനിക് വീണ്ടുമെത്തുന്നു, 3ഡിയായി. ചിത്രത്തിന്‍റെ 3ഡി വെര്‍ഷന്‍റെ പതിനെട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ തന്നെയാണ് പുറത്തിറക്കിയത്.
അടുത്ത വര്‍ഷം ഏപ്രില്‍ ആറിന് ടൈറ്റാനിക് 3ഡി തിയെറ്ററുകളിലെത്തും. എട്ടു സീനുകളുള്ള ഫുട്ടേജില്‍ ജാക്കിന്‍റേയും റോസിന്‍റേയും ഗ്രാന്‍ഡ് സ്റ്റെയര്‍വെല്ലിലെ കണ്ടുമുട്ടല്‍, അവരുടെ ചുംബനം, കപ്പല്‍ മുങ്ങുന്നത്. ഇവയൊക്കെയാണുള്ളത്.
ചില ചിത്രങ്ങള്‍ വീണ്ടും അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഒരു തലമുറ മുഴുവന്‍ ഇതു കാണാന്‍ കഴിയാതെ പോയിട്ടുണ്ടാവും. 87 കോടി രൂപയാണ് ചിത്രത്തിന്‍റെ 3ഡി വര്‍ക്കിനു മാത്രം ചെലവഴിച്ചത്, അത് തുടരുന്നു, അറുപതാഴ്ചയാണ് മൊത്തം പ്രോസസിങ് ടൈം. പതിനൊന്ന് ഓസ്കര്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ടൈറ്റാനിക്, ഏകദേശം ഒന്‍പതിനായിരം കോടി രൂപയാണ് കലക്ഷന്‍ നേടിയത്.
കാമറൂണിന്‍റെ തന്നെ അവതാറിനു പിന്നില്‍ സെക്കന്‍ഡ് ഹയസ്റ്റ് ഗ്രോസിങ് ഫിലിം എന്ന റെക്കോഡും സ്വന്തം. സാധാരണ സിനിമയെ 3ഡിയിലേക്കു മാറ്റുന്നതില്‍ ഇഷ്ടമില്ലാത്തയാളായ കാമറൂണ്‍ ടൈറ്റാനിക്കിന്‍റെ മാറ്റത്തെ സ്വാഗതം ചെയ്യുന്നു. ഇത് ചിത്രത്തിന് കൂടുതല്‍ ഭംഗി നല്‍കുന്നു. സിനിമയുടെ ഉള്ളടക്കത്തിനു യാതൊരു മാറ്റവും വരുത്തിയാവില്ല ചിത്രം എത്തുകയെന്ന് കാമറൂണ്‍ ഉറപ്പിച്ചു പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല