സ്വന്തം ലേഖകന്‍: ദൈവത്തിന്റെ പോരാളിയായി ‘ടിയാന്‍’ എത്തുന്നു, ദൃശ്യ വിശ്മയമായി പൃഥ്വിരാജിന്റെ പുതിയ ചിത്രം ടിയാന്റെ ട്രെയിലര്‍. തെറ്റും ശരിയുമായ യുദ്ധങ്ങളെപ്പറ്റിയും പോരാളിയുടെ ശക്തിയെപ്പറ്റിയും പ്രിത്വിയുടെ കഥാപാത്രം പറയുന്നതാണ് ട്രെയിലറിന്റെ തുടക്കം. തുടര്‍ന്ന് ഹിന്ദി ഹൃദയഭൂമിയിലെ വരണ്ട ഭൂപ്രദേശങ്ങളും നിറപ്പകിട്ടാര്‍ന്ന കുംഭമേളയും കാണാം.
മുരളീഗോപിയുടെ തിരക്കഥയില്‍, കൃഷ്ണകുമാറാണ് ടിയാന്‍ സംവിധാനം ചെയ്തത്. ‘ഒരു ദേശം ഇന്നിന്റെ കഥ പറയുമ്പോള്‍ അതില്‍ ഒന്നല്ല, ഒരായിരം ഇന്നലെകള്‍ ഉണ്ടാകും. മറവി കാര്‍ന്നുപോയ എണ്ണമറ്റ ജന്മങ്ങള്‍ ഒരുമിച്ചൊന്നായ, അദൃശ്യമായ ഒരു നായക മുഖവും ഉണ്ടാവും. ആ മുഖം തേടുന്നവനാണ് മേല്‍പ്പടിയാന്‍. അവനേ ടിയാന്‍’ ടിയാന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പത്മപ്രിയ, മുരളീഗോപി, അനന്യ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് ടിയാനില്‍. ഗോപി സുന്ദറിന്റേതാണ് ഗാനങ്ങള്‍. ഹൈദരാബാദ്, മുംബൈ, പൂനെ, ബദ്‌രിനാഥ് എന്നിവിടങ്ങളില്‍ നിന്നാണ് സിനിമ ചിത്രീകരിച്ചത്. ചിത്രത്തില്‍ 2015 ലെ കുംഭമേളയുടെ പശ്ചാത്തലത്തില്‍ അതീവ രഹസ്യമായി ചിത്രീകരിച്ച് രംഗങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല