ഒരു കുളിസീനിന്റെ പേരിലാണ് ബോളീവുഡ്ഡിലെ പുതിയ വിവാദം. ‘ഹോണ്ടഡ്’ നായിക ടിയാ ബാജ്പേയിയാണ് ഈ കുളി വിവാദത്തിലെ താരം. സംവിധായകന് മഖ്ബൂല്‍ ഖാനാണിവിടെ പ്രതിസ്ഥാനത്തു നില്ക്കുന്നതെങ്കില് സാക്ഷി സാക്ഷാല്‍ വിക്രംഭട്ടാണ്. ലങ്ക എന്ന ചിത്രത്തിലെ ഒരു കുളിയാണിപ്പോള് സംസാരവിഷയമായിരിക്കുന്നത്. ചിത്രത്തിലെ ഒരു സീനില്‍ വിശാലമായി കുളിച്ച നായിക ഇപ്പോള്‍ ചോദിക്കുന്നത് താന്‍ കുളിച്ചെന്നു വെച്ച് അത് സിനിമയിലിടണമെന്ന് എന്താ നിര്‍ബ്ബന്ധം എന്നാണ്.
തിരക്കഥയില്‍ കഥാപാത്രം കരഞ്ഞുകൊണ്ട് കുളിക്കുന്ന രംഗം വായിച്ചപ്പോള്‍ തന്നെ സംവിധായകനോട് താന്‍ ഇതാവശ്യമുണ്ടോ എന്നു ചോദിച്ചെന്നാണ് ടിയ പറയുന്നത്. കലാപരമായി മാത്രമേ ഈ രംഗം ചിത്രീകരിക്കൂ എന്ന് മഖ്ബൂല്ഖാന് തനിക്ക് ഉറപ്പു തന്നെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പക്ഷെ ചിത്രീകരണദിവസം കഥ മാറി. ചിത്രീകരണ സംഘത്തിനു പുറമേ പരിസരവാസികളായ നൂറു കണക്കിനാളുകളും കുളി കാണാന്‍ തടിച്ചുകൂടിയതോടെ നടി നിര്‍മ്മാതാവ് വിക്രം ഭട്ടിനെ വിളിച്ച് പരാതി പറഞ്ഞു. ഒടുവില്‍ അദ്ദേഹം ഇടപെട്ട് ആളുകളെ മാറ്റിയ ശേഷമായിരുന്നു താരത്തിന്റെ നീരാട്ട്.
ചിത്രത്തിന്റെ ഡബ്ബിംഗിനു വേണ്ടി സ്റ്റുഡിയോയിലെത്തിയ ടിയ കുളിസീന്‍ കണ്ട് ഞടുങ്ങിപ്പോയത്രേ. അത്രമാത്രം വള്ഗറായിട്ടായിരുന്നു ചിത്രീകരിച്ചത്. ഈ പരുവത്തില്‍ റിലീസ് ചെയ്യിക്കില്ല എന്നു പ്രതിജ്ഞയെടുത്തിട്ടാണ് അവര്‍ ഡബ്ബിംഗ് തിയേറ്ററില്‍ നിന്നിറങ്ങിയത്.”സം വിധായകന് എന്നെ ചതിച്ചെങ്കിലും എനിക്ക് വിക്രം സാറില്‍ പൂര്‍ണവിശ്വാസമുണ്ട്. ഹോണ്ടഡില് എന്നെ ബലാത്സംഗം ചെയ്യുന്ന രംഗം കലാപരമായിത്തന്നെ ചിത്രീകരിച്ച ആളാണദ്ദേഹം. അദ്ദേഹം ഇടപെട്ട് രംഗം നീക്കം ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. അല്ലാത്ത പക്ഷം അതിനു വേണ്ടി കോടതി കയറാനും എനിക്ക് മടിയില്ല.”.ടിയ മാധ്യമങ്ങളോട് കണ്ണീരോടെ പറഞ്ഞു.
താനീ കാര്യത്തില്‍ ഇടപെടില്ലെന്നാണ് വിക്രം ഭട്ടിന്റെ പ്രതികരണം. മഖ്ബൂല്‍ നല്ല സംവിധായകനാണെന്നും താന്‍ അദ്ദേഹത്തില്‍ വിശ്വാസമര്പ്പിച്ചിരിക്കുകയാണെന്നുമായിരുന്നു വിക്രംഭട്ട് പറഞ്ഞത്. കുളി ചിത്രത്തിനു പൂര്‍ണത നല്കുമെങ്കില് ആ രംഗം തീര്‍ച്ചയായും സിനിമയില്‍ ഉണ്ടാകുമെന്ന് ഭട്ട് അറിയിച്ചു.
എന്നാല്‍ ഈ വിവാദങ്ങളൊക്കെ ലങ്കയ്ടെ പബ്ലിസിറ്റിയ്ക്കു വേണ്ടി അണിയറപ്രവര്‍ത്തകര്‍ തന്നെ സൃഷ്ടിക്കുന്നതാണെന്നും ബോളീവുഡ്ഡില്‍ സംസാരമുണ്ട്. പരസ്യത്തിന്റെ ഭാഗമായി പുറത്തു വിട്ടിരിക്കുന്ന ലങ്കയുടെ ചിത്രങ്ങളിലൊന്നും വള്‍ഗാരിറ്റി തോന്നിക്കുന്ന ഒന്നുമില്ല എന്നത് ഈ വാദത്തെ അനുകൂലിക്കുന്നവര്‍ എടുത്തുകാട്ടുന്നു. ഈ കുളിച്ചിത്രത്തേക്കാള് വള്‍ഗറായി ടിയ പലപ്പോഴും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്തായാലും ഒരു കാര്യമുറപ്പാണ്. ടിയ അറിയാതെ ഷൂട്ട് ചെയ്തതൊന്നുമല്ല ഈ രംഗം. വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളത്തില്‍ പൊന്നാപുരം കോട്ട എന്ന ചിത്രത്തില്‍ വിജയശ്രീയുടെ നീരാട്ട് ചിത്രീകരിക്കുന്നതിനിടയില്‍ നടിയുടെ നാമമാത്രമായ ചേല വെള്ളത്തില്‍ ഒഴുകിപ്പോയത് സിനിമയില്‍ കാട്ടിയത് വലിയ വിവാദമായിരുന്നു. അതുപോലെ എന്തെങ്കിലും ലങ്കയുടെ സെറ്റില്‍ നടന്നിട്ടുണ്ടോ എന്നറിയണമെങ്കില്‍ റിലീസ് വരെ കാത്തിരിക്കുകയേ വഴിയുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല