മാഞ്ചസ്റ്റര്‍; ദശവാര്‍ഷികം ആഘോഷിക്കുന്ന മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വമായി. ഡോ സിബി വേകത്താനം പ്രസിഡന്റായ കമ്മറ്റിയില്‍ അഡ്വ. റെന്‍സന്‍ തടിയന്‍പ്ലാക്കല്‍ ജനറല്‍ സെക്രട്ടറിയും സാജു ലാസര്‍ വൈസ് പ്രസിഡന്റായും ഷിജു ചാക്കോ ജോയിന്റ് സെക്രട്ടറിയായും ജോര്‍ജ് തോമസ് ട്രഷറാറായും സിന്ധു സ്റ്റാന്‍ലിയും ടെസി കുഞ്ഞുമോനും പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു.
2012ലെ ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും നല്ല അസോസിയേഷനുള്ള അവാര്‍ഡ് ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് ലഭിച്ചിരുന്നു.
പത്താം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് ഏഴിന് ഫഌക്സ്റ്റണ്‍ എക്‌സ് സര്‍വീസ് അസോസിയേഷന്‍ ഹാളില്‍ നടക്കും.
എല്ലാ വര്‍ഷവും നടത്താറുള്ള പരിപാടികള്‍ക്ക് പുറമെ കുട്ടികള്‍ക്കായി ജൂണ്‍ രണ്ടിന് സെമി ക്ലാസിക്കല്‍ ഡാന്‍സ് മത്സരം നടത്തും. ദേശീയാടിസ്ഥനത്തില്‍ നടത്തുന്ന പരിപാടിയുടെ പേര് ചിലമ്പൊലി 2015 എന്നാണ്. മൊബൈല്‍ ഫോട്ടോഗ്രഫി മത്സരവും ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പും നടത്തുന്നുണ്ട്.
പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് സ്വര എന്ന പേരില്‍ സുവനീര്‍ പുറത്തിറക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല